എല്‍പി സ്‌കൂള്‍ അധ്യാപക തസ്തിക; റാങ്ക് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

എല്‍.പി. സ്‌കൂള്‍ അധ്യാപക തസ്തികയിേലയ്ക്കുള്ള റാങ്ക് പട്ടിക സ്‌കൂള്‍ തുറക്കുന്ന ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് പി.എസ്.സി. പതിനാല് ജില്ലകളിലേയ്ക്കുമുള്ള റാങ്ക് പട്ടിക ഇന്ന് വൈകുന്നേരം പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. പതിനോരായിരത്തി അഞ്ഞൂറ്റി എഴുപത്തിയൊന്നുപേര്‍ (11,571)പട്ടികയിലുണ്ട്.

2019 ഡിസംബര്‍ 31 ന് പ്രസിദ്ധികരിച്ച വിജ്ഞാപന പ്രകാരമാണ് എല്‍.പി.സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്.

2020 നവംബറില്‍ എഴുത്തു പരീക്ഷ കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. നവംബറില്‍ തുടങ്ങിയ അഭിമുഖം ഈ വര്‍ഷം ഏപ്രിലിലാണ് അവസാനിച്ചത്.

Exit mobile version