Warning: Attempt to read property "term_id" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

Warning: Attempt to read property "name" on null in /home1/cyberabd/public_html/keraladhwani.com/wp-content/plugins/jnews-breadcrumb/class.jnews-breadcrumb.php on line 199

കോട്ടയത്ത് വൻ കഞ്ചാവ് വേട്ട; അന്തർ സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസിൽ നിന്നും 10 കിലോ കഞ്ചാവ് പിടിച്ചെടുത്തത് കോട്ടയം കോടിമതയിൽ നിന്ന്; ഒരാൾ പിടിയിൽ

കോ​ട്ട​യം: ജി​ല്ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട ക​ഴി​ഞ്ഞ ദി​വ​സം കോ​ട്ട​യം ന​ഗ​ര​ത്തി​ൽ ന​ട​ന്നു. ത​മി​ഴ്നാ​ട്ടി​ൽനി​ന്ന് അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​ട​ത്തി​ക്കൊ​ണ്ടു വ​ന്ന പത്തു കി​ലോ ക​ഞ്ചാ​വു​മാ​യി ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ​യാ​ണ് എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

സേ​ലം സു​ര​മം​ഗ​ലം ഒ​ന്നാം സ്ട്രീ​റ്റി​ൽ മാ​ണി​ക​വ​സാ​ഗ​ർ എ​സ്ഡി കോം​പ്ല​ക്സി​ൽ സ​ർ​ദാ​റി​ന്‍റെ മ​ക​ൻ ശ​ങ്ക​ർ ഗ​ണേ​ഷാ​ണ് (45)​ എ​ക്സൈ​സി​ന്‍റെ സം​യു​ക്ത പ​രി​ശോ​ധ​നാ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്. 2009ൽ ​മു​ണ്ട​ക്ക​യ​ത്തുനി​ന്ന് 91.5 കി​ലോ പി​ടി​കൂ​ടി​യ​താ​ണ് ഇ​തി​നു മു​ന്പ​ത്തെ വ​ലി​യ ക​ഞ്ചാ​വ് വേ​ട്ട. അ​തി​നുശേ​ഷം സ​മീ​പകാ​ല​ത്തു ന​ട​ക്കു​ന്ന ഏ​റ്റ​വും ​വ​ലി​യ വേ​ട്ട​യാ​ണി​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഞ​യ​റാ​ഴ്ച രാ​വി​ലെ 6.30ന് ​എം​ സി റോ​ഡി​ൽ കോ​ടി​മ​ത പാ​ല​ത്തി​നു​സ​മീ​പം, സ്വ​കാ​ര്യ ബ​സു​ക​ൾ യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന സ്ഥ​ല​ത്തു​നി​ന്നാ​ണു ശ​ങ്ക​ർ ഗ​ണേ​ഷി​നെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ് ക​മ്മീഷ​ണ​റു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡും, ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗ​വും, എക്സൈസ് സ്പെ​ഷ​ൽ സ്ക്വാ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്ന് ശ​ങ്ക​ർ ഗ​ണേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ക​ഞ്ചാ​വ് എ​ത്തി​ക്കു​ന്നതാ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ചി​രു​ന്നു. എ​ക്സൈ​സ് സം​ഘം ദി​വ​സ​ങ്ങ​ളാ​യി നി​രീ​ക്ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​ക്ക​ളെ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണു വ​ൻ തു​ക​യു​ടെ ക​ഞ്ചാ​വ് ജി​ല്ല​യി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​താ​യി സൂ​ച​ന ല​ഭി​ച്ച​ത്.

രാ​വി​ലെ ബ​സ് സ്റ്റാ​ൻ​ഡി​ൽ വ​ന്നി​റ​ങ്ങി​യ ശ​ങ്ക​റി​നെ എ​ക്സൈ​സ് ക​മ്മീഷ​ണ​റു​ടെ സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്്ട​ർ ആ​ർ. രാ​ജേ​ഷ്, എ​ക്സൈ​സ് സ്പെ​ഷ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. ദി​വാ​ക​ര​ൻ, എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​വി. സ​ന്തോ​ഷ്, എ​ക്സൈ​സ് ക​മ്മീഷ​ണ​റു​ടെ സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ ഫി​ലി​പ്പ് തോ​മ​സ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ ഗി​രീ​ഷ് കു​മാ​ർ, കെ.​എ​ൻ. സു​രേ​ഷ്കു​മാ​ർ, എം. ​അ​സീ​സ്, പ്രി​വ​ന്‍റീ​വ് ഓ​ഫീസ​ർ​മാ​രു​മാ​യ സി.​ആ​ർ. ര​മേ​ശ്, ടി. ​അ​ജി​ത്ത്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ​ൻ. അ​ജി​ത്കു​മാ​ർ, പി.​പി. പ്ര​സാ​ദ്, ആ​ർ.​ എ​സ്. നി​ധി​ൻ, ഡ്രൈ​വ​ർ മ​നീ​ഷ്കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നു പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ര​ണ്ടു കി​ലോ വീ​ത​മു​ള്ള അ​ഞ്ചു പൊ​തി​ക​ളി​ലാ​ക്കി​യാ​ണു പ്ര​തി ക​ഞ്ചാ​വ് എ​ത്തി​ച്ചി​രു​ന്ന​ത്. ബാ​ഗി​നു​ള്ളി​ൽ ക​ഞ്ചാ​വ് പൊ​തി​ക​ളാ​ക്കി​യ​തി​നു​ശേ​ഷ​മാ​ണ് ബ​സി​ൽ ക​യ​റി കേ​ര​ള​ത്തി​ലേ​ക്കു പു​റ​പ്പെ​ട്ട​ത്. കോ​ട്ട​യ​ത്ത് എ​ത്തു​ന്പോ​ൾ സി​ൽ​വ​ർ നി​റ​ത്തി​ലു​ള്ള ഇ​ന്നോ​വ എ​ത്തു​മെ​ന്നും, ഈ ​വാ​ഹ​നത്തി​ൽ ക​യ​റി ഇ​വ​ർ നി​ർ​ദേ​ശി​ക്കു​ന്ന സ്ഥ​ല​ത്ത് ക​ഞ്ചാ​വ് എ​ത്തി​ക്ക​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശം മാ​ത്ര​മാ​ണ് ത​നി​ക്ക് ല​ഭി​ച്ചി​രു​ന്ന​തെ​ന്ന് പ്ര​തി എ​ക്സൈ​സി​നോ​ടു പ​റ​ഞ്ഞു. ഈ ​ക​ഞ്ചാ​വ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ട​ക്കം വി​ൽ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് എ​ത്തി​ച്ച​തെ​ന്നും എ​ക്സൈ​സ് സം​ഘം സം​ശ​യി​ക്കു​ന്നു. ആ​ർ​ക്കു ന​ൽ​കാ​നാ​ണ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്, ഇ​വി​ടെ എ​ത്തി​ച്ച​തി​നു പി​ന്നി​ലു​ള്ള​വ​ർ ആ​രൊ​ക്കെ​യു​ണ്ടെ​ന്നു വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് എ​ക്സെ​സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Exit mobile version