ഇടുക്കി പൂപ്പാറ കൂട്ടബലാത്സംഗം; രണ്ട് പേര്‍ കൂടി പിടിയില്‍

ഇടുക്കി: പൂപ്പാറയില്‍ ഇതര സംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ കൂടി പിടിയില്‍. ഇന്നലെ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ പൂപ്പാറ സ്വദേശികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമുവേല്‍, അരവിന്ദ് കുമാര്‍ എന്നിവരും പ്രായപൂര്‍ത്തിയാവത്ത രണ്ടുപേരുമാണ് അറസ്റ്റിലായത്. ഇതോടെ പിടിയിലായവരുടെ ആകെ എണ്ണം ഏഴായി.

നേരത്തെ പെണ്‍കുട്ടിയുടെ സുഹൃത്തടക്കം അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച്ച വൈകുന്നേരമാണ് പശ്ചിമ ബംഗാള്‍ സ്വദേശിയായ പെണ്‍കുട്ടിയെ തേയിലത്തോട്ടത്തില്‍ വച്ച് ബലാത്സംഗം ചെയ്തത്. സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തി ഇരുക്കുമ്പോഴായിരുന്നു സംഭവം.

പെണ്‍കുട്ടിയുടെ സുഹൃത്ത് കൂടിയായ 22 കാരനാണ് പ്രതികളിലൊരാള്‍. സംഭവത്തിന് ശേഷം രണ്ട് പേര്‍ തമിഴ്നാട്ടിലേക്ക് കടന്നതായി പൊലീസിന് ആദ്യം തന്നെ വിവരം ലഭിച്ചിരുന്നു. ഇവരെയാണ് ഇന്ന് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ അറസ്റ്റിലായവരില്‍ കൗമാരപ്രായക്കാരായ രണ്ട് പേരുമുണ്ട്. കേസില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. പിടിയിലായവരെ ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ വൈകിട്ടാണ് സംഭവം. സുഹൃത്തിനൊപ്പം പൂപ്പാറ കാണാനെത്തിയ പെണ്‍കുട്ടിയെ പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. തേയിലത്തോട്ടത്തില്‍ സുഹൃത്തിനൊപ്പം സംസാരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പൂപ്പാറ സ്വദേശികളാണ് ആക്രമിച്ചത്.

സംഭവത്തില്‍ ഇന്നലെ തന്നെ പൊലീസ് കേസെടുത്തിരുന്നു. പെണ്‍കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. തോട്ടം തൊഴിലാളി മേഖലയില്‍ ജോലിക്കായി മാതാപിതാക്കളോടൊപ്പം ഇടുക്കിയിലെത്തിയതാണ് പതിനഞ്ചു വയസുള്ള പെണ്‍കുട്ടി.

പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരില്‍ ചിലരെത്തി. ഇതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് ശാന്തന്‍പാറ പൊലീസ് സ്ഥലത്തെത്തി. പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

 

Exit mobile version