കൊല്‍ക്കത്തയില്‍ മറ്റൊരു മോഡല്‍ കൂടി മരണപ്പെട്ട നിലയില്‍; രണ്ട് ആഴ്ചക്കിടെ മരണപ്പെടുന്ന നാലാമത്തെ മോഡല്‍

 

കൊല്‍ക്കത്തയില്‍ മറ്റൊരു മോഡല്‍ കൂടി മരണപ്പെട്ട നിലയില്‍. 18 വയസുകാരിയായ സരസ്വതി ദാസിനെയാണ് സ്വന്തം വീട്ടില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മേക്കപ്പ് ആര്‍ട്ടിസ്റ്റ് കൂടിയായ താരത്തെ തന്റെ മുറിയിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊല്‍ക്കത്തയില്‍ രണ്ട് ആഴ്ചകള്‍ക്കിടെ മരണപ്പെടുന്ന നാലാമത്തെ മോഡലാണ് സരസ്വതി.

സരസ്വതി സ്വയം തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുത്തശ്ശിയാണ് സരസ്വതിയുടെ മൃതദേഹം ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുന്‍പ് മരണപ്പെട്ട മഞ്ജുഷ നിയോഗി, ബിദിഷ ഡെ മജുംദാര്‍, പല്ലവി ഡേ എന്നീ മോഡലുകളുമായി സരസ്വതിക്ക് എന്തെങ്കിലും ബന്ധമുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവരൊക്കെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പ്രാഥമികമായ റിപ്പോര്‍ട്ട്.

 

Exit mobile version