കൊടുങ്ങല്ലൂര്‍: ഭര്‍തൃ വീട്ടില്‍ ആത്മഹത്യ ചെയ്ത കോട്ടപ്പുറം കല്ലറയ്ക്കല്‍ ടെല്‍വിന്‍ തോംസന്റെ ഭാര്യ ടാന്‍സി (26) യുടെ മരണത്തിലെ കുരുക്കഴിയ്ക്കാന്‍ പൊലീസ് ശ്രമങ്ങള്‍ ആരംഭിച്ചു. യുവതി ആത്മഹത്യ ചെയ്തത് കടുത്ത മാനസിക വിഷമത്തിലെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഗര്‍ഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് എത്തി നില്‍ക്കുന്നത്.
മകള്‍ മരിച്ച ശേഷം അച്ഛനും അമ്മയും മൃതദേഹം കാണാന്‍ പോലും എത്തിയിരുന്നില്ല. മകളുടെ ഗര്‍ഭ പാത്രം നീക്കം ചെയ്ത കാര്യം ഇവര്‍ക്കും അറിയാമായിരുന്നു. മരണത്തിലെ ദുരൂഹതകള്‍ പൂര്‍ണ്ണമായും മാറ്റാന്‍ അമ്മയേയും അച്ഛനേയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. ഭര്‍തൃവീട്ടില്‍ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്ന യുവതി എന്തിന് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസ് അന്വേഷിയ്ക്കുന്നത്.
യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുന്‍പ് ഗര്‍ഭാശയം സര്‍ജറി നടത്തി എടുത്ത് കളഞ്ഞിരുന്നുവെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. കടുത്ത രക്ത സ്രാവത്തെ തുടര്‍ന്നായിരുന്നു സര്‍ജറി എന്നാണ് പൊലീസിന് ലഭിക്കുന്ന പ്രാഥമിക സൂചനകള്‍. എന്നാല്‍ ഇത് പൂര്‍ണ്ണമായും വിശ്വസിക്കാന്‍ പൊലീസിന് കഴിയുന്നുമില്ല. എന്നാല്‍ ഏത് സാഹചര്യത്തിലാണ് ഗര്‍ഭപാത്രം നീക്കിയതെന്നും മറ്റും പൊലീസ് വിശദമായി അന്വേഷിക്കും. ഗര്‍ഭപാത്രം ഇല്ലാതിരുന്നിട്ടും ഏത് സാഹചര്യത്തിലാണ് വിവാഹം കഴിക്കാന്‍ ടാന്‍സി തയ്യാറായതെന്നതിലും ദുരൂഹതകള്‍ ഏറെയാണ്. ഈ ദുരൂഹതകള്‍ നീക്കനാണ് പൊലീസിന്റെ ശ്രമം.
ഗര്‍ഭ പാത്രം എടുത്ത് മാറ്റിയ കാര്യം മറച്ച് വച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹ ശേഷം ഭര്‍ത്താവ് ടെല്‍വിന്റെയും വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങള്‍ കണ്ടപ്പോള്‍ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താന്‍ ചതിക്കുകയായിരുന്നു എന്ന തോന്നല്‍ വന്നതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് നിഗമനം. നവംബര്‍ 20 നായിരുന്നു ടാന്‍സിയുടെയും ടെല്‍വിന്‍ തോസന്റെയും വിവാഹം. വിവാഹം കഴിഞ്ഞ് ടാന്‍സി വളരെ വലിയ വിഷമത്തിലായിരുന്നു. എന്നാല്‍ ഭര്‍തൃവീട്ടില്‍ നിന്നും യാതൊരു ബുദ്ധിമുട്ടുകളും ഉണ്ടായിയിട്ടില്ല. ആത്മഹത്യ ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ടാന്‍സി തന്റെ ഫെയ്സ് ബുക്ക് അക്കൗണ്ടില്‍ നിന്നും വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തു കൊണ്ടാണ് വിവാഹ ഫോട്ടോകള്‍ ഡിലീറ്റ് ചെയ്തത് എന്നതിലും വ്യക്തതയില്ല.
അതേസമയം, ടാന്‍സിയുടെ ആത്മഹത്യാകുറിപ്പ് പോലെ തോന്നിക്കുന്ന ഡയറിക്കുറിപ്പുകള്‍ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ‘നിങ്ങളുടെ സ്നേഹം എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.. നിങ്ങളൊക്കെ എത്രമാത്രം എന്നെ സ്നേഹിക്കുന്നു…ഞാന്‍ കുറെ തെറ്റ് ചെയ്തു..ഭര്‍ത്താവിന്റെ അപ്പച്ചനും അമ്മച്ചിയുമാണ് എനിക്ക് സ്നേഹം മനസിലാക്കി തന്നത്. ഇതിനൊന്നുമുള്ള അര്‍ഹത എനിക്കില്ല. ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ട്. എന്നൊക്കെയാണ് ഡയറി കുറിപ്പുകളില്‍ പറയുന്നത്.