ആലപ്പുഴയില്‍ നവജാത ശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ഭര്‍തൃ സഹോദരന്‍ കുഞ്ഞിനെ രക്ഷിച്ചു, കുട്ടിയുടെ ആരോഗ്യ നില തൃപ്തികരം

Close up of feet of a newborn baby

ചേര്‍ത്തല: ഇരുപത്തിയൊന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി വീടിന് സമീപത്തെ തോട്ടിലെറിഞ്ഞു. സംഭവം ഭര്‍തൃ സഹോദരന്‍ കണ്ടതിനാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായി. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ചേര്‍ത്തല അര്‍ത്തുങ്കല്‍ ചേന്നവേലിയില്‍ വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം. ഏഴാം മാസം പ്രസവിച്ചതിനാല്‍ അമ്മയും കുഞ്ഞും വീട്ടിലെ മുറിയില്‍ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. മൂത്തമകനെ കാണാതാത്തതിന്റെ വിഷമത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് അവര്‍ പറഞ്ഞു.

അതേസമയം, യുവതിക്ക് മാനസിക അസ്വസ്ഥതകളുണ്ടെന്ന് ബന്ധുക്കള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു. യുവതിയെ മാനസികാരോഗ്യ വിദഗ്ദരെ കാണിക്കാന്‍ നിര്‍ദേശം നല്‍കിയതായി അര്‍ത്തുങ്കല്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പി ജി മധു പറഞ്ഞു.

 

Exit mobile version