പ​ശു​ക്ക​ളി​ൽ ച​ർ​മ​ മു​ഴ രോ​ഗം സ്ഥിതീകരിച്ചതോടുകൂടി മാട്ടിറച്ചിക്കു ആവശ്യക്കാർ കുറവ്;  മാട്ടിറച്ചിയുടെ വില ഇടിയുന്നു;  പ്രതിരോധ കുത്തിവയ്പ്പ് ഏക പോം വഴി; മനുഷ്യരിലേക്ക് രോഗം പടരില്ല;  ആശങ്ക വേണ്ടന്നു അധികൃതർ

മു​വാ​റ്റു​പു​ഴ:  പ​ശു​ക്ക​ളി​ൽ ച​ർ​മ​ മു​ഴ രോ​ഗം പ​ട​രു​ന്ന​ത് ഇറച്ചി ഉത്പാദന മേഖലയിലും ഇടിവിനു കാരണമാകുന്നു; മാട്ടിറച്ചിക്കു ആവശ്യക്കാർ പൊതുവെ കുറയുകയാണ് ഇപ്പോൾ. പശുക്കളിലാണ് രോഗം കണ്ടെത്തിയിട്ടുള്ളതെങ്കിലും പോത്തിറച്ചി ഉൾപ്പെടെയുള്ളവയ്ക്കു ഇപ്പോൾ ആവശ്യക്കാർ കുറഞ്ഞിരിക്കുകയാണ്.

നി​ല​വി​ൽ രാ​യ​മം​ഗ​ലം, ഊ​ര​മ​ന എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. മാ​റാ​ടി​യി​ലും കാ​യ​നാ​ടും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു​ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജ​നു​വ​രി ആ​ദ്യ​വാ​രം ത​ന്നെ എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, കോ​ട്ട​യം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടു തു​ട​ങ്ങി​യി​രു​ന്നു. രോ​ഗ​ബാ​ധ ഉ​റ​പ്പാ​ക്കാ​നാ​യി ഭോ​പ്പാ​ൽ ഹൈ ​സെ​ക്യൂ​രി​റ്റി ലാ​ബി​ലേ​ക്ക​യ​ച്ച സാ​ന്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നാ​ഫ​ല​ത്തി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട പ​ശു​ക്ക​ളു​ടെ ര​ക്ത​സാ​ന്പി​ളു​ക​ളു​ടെ ഫ​ലം കൂ​ടി വ​ന്നാ​ലേ ജി​ല്ല​യി​ൽ രോ​ഗം എ​ത്ര​ത്തോ​ളം വ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നു വ്യ​ക്ത​മാ​കൂ​വെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 1920 ക​ളി​ൽ സാം​ബി​യ​യി​ലാ​ണ് കാ​പ്രി​പോ​ക്സ് വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ലോ​ക​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഈ ​വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി.

സാം​ബി​യ, എ​ത്യോ​പ്യ, ഈ​ജി​പ്റ്റ്, ഇ​സ്രാ​യേ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഈ ​വൈ​റ​സ് ക​ന്നു​കാ​ലി​ക​ൾ​ക്കി​ട​യി​ൽ വ​ൻ ദു​ര​ന്തം വി​ത​ച്ചി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ഒ​ഡീ​ഷ​യി​ൽ രോ​ഗം പ​ട​ർ​ന്നു പി​ടി​ച്ചി​രു​ന്നു.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ

ക​ഴ​ല​വീ​ക്കം, ക​ടു​ത്ത പ​നി, കാ​ലു​വേ​ദ​ന, ക​ണ്ണി​ലും മൂ​ക്കി​ലും​നി​ന്നു വെ​ള്ള​മൊ​ലി​ക്ക​ൽ എ​ന്നി​വ​യാ​ണ് പ്രാ​രം​ഭ​ല​ക്ഷ​ണ​ങ്ങ​ൾ. ദേ​ഹം മു​ഴു​വ​ൻ ഒ​ന്ന് മു​ത​ൽ അ​ഞ്ച് സെ​ന്‍റി​മീ​റ്റ​ർ​വ​രെ വ്യാ​സ​മു​ള്ള മു​ഴ​ക​ൾ ക​ണ്ടു തു​ട​ങ്ങു​ക​യും ഇ​വ പ​ഴു​ത്ത് പൊ​ട്ടി വ്ര​ണ​മാ​കു​ക​യും ചെ​യ്യും. തീ​റ്റ എ​ടു​ക്കാ​തെ വ​രി​ക, പാ​ൽ വ​റ്റി​പ്പോ​വു​ക തു​ട​ങ്ങി​യ​വ​യാ​ണ് മ​റ്റു ല​ക്ഷ​ണ​ങ്ങ​ൾ.

വൈ​റ​സ് രോ​ഗ​മാ​യ​തി​നാ​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മ​ല്ല. പ്ര​തി​രോ​ധ കു​ത്തി​വ​യ്പു​ക​ളി​ലൂ​ടെ ഒ​രു പ​രി​ധി​വ​രെ രോ​ഗം ത​ട​യാ​നാ​കും. ഈ​ച്ച​ക​ളെ അ​ക​റ്റി​നി​ർ​ത്താ​ൻ ശ്ര​ദ്ധി​ക്ക​ണം.

അ​കി​ട് വീ​ക്കം, ന്യൂ​മോ​ണി​യ തു​ട​ങ്ങി​യ രോഗങ്ങൾ പശുക്കളിൽ ഉണ്ടാകാനുള്ള സാധ്യത  കൂ​ടു​ത​ലാ​ണ്.  മനുഷ്യരിലേക്ക് ഈ ​വൈ​റ​സ് പകരില്ല എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. അതിനാൽ ആശങ്ക വേണ്ടെന്നാണ് അധികൃതർ അറിയിക്കുന്നത്. ഈ​ച്ച, വ​ട്ട​ൻ, കൊ​തു​ക് തു​ട​ങ്ങി​യ​വ മൂ​ല​മു​ണ്ടാ​കു​ന്ന ബാ​ഹ്യ പ​രാ​ഗ​ങ്ങ​ൾ മൂ​ല​മാ​ണ് ക​ന്നു​കാ​ലി​ക​ളി​ൽ ഇ​ത് പ്ര​ധാ​ന​മാ​യും പ​ട​രു​ന്ന​ത്.

ഫി​നോ​ൾ, സോ​ഡി​യം ഹൈ​പ്പോ​ക്ലോ​റേ​റ്റ് ലാ​യ​നി, അ​ല​ക്കു​കാ​രം എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഉ​പ​യോ​ഗി​ച്ച് തൊ​ഴു​ത്തും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കു​ന്ന​തും ചാ​ണ​ക​ക്കു​ഴി തു​റ​സാ​യി ഇ​ടാ​തി​രി​ക്കു​ന്ന​തും ഇ​വ​യെ അ​ക​റ്റാ​ൻ സ​ഹാ​യി​ക്കും.

പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളു​ടെ അ​ഞ്ച് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ കു​ള​ന്പു​രോ​ഗ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് നി​ർ​ത്ത​ലാ​ക്കി വൈ​റ​സ് പ്ര​തി​രോ​ധ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​രം​ഭി​ച്ചു.

Exit mobile version