പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച വയലരങ്ങ് ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹം

കോട്ടയം: മീനച്ചിലാർ -മീനന്തറയാർ -കൊടുരാർ പുനർ സംയോജന പദ്ധതിയുടെ ഭാഗമായി പനച്ചിക്കാട്ട് പടിയറക്കടവിൽ ആരംഭിച്ച വയലരങ്ങ് ജലടൂറിസം പദ്ധതിയിലേക്ക് സന്ദർശക പ്രവാഹമാണ്.

തരിശായി കിടന്ന വയലുകളിൽ കൃഷിയിറക്കിയതോടെയാണ് തെളിച്ചെടുത്തതോടുകളിൽ ജലടുറിസം വികസിക്കുന്നത്. അമ്പാട്ടുകടവിനു പുറമെ പടിയറക്കടവിലും വള്ളങ്ങളുമായി സ്വകാര്യ ടൂറിസം സംരംഭകർ എത്തിയിട്ടുണ്ട്.

ഹരിത കേരളം എക്‌സിക്യൂട്ടീവ് വെസ് ചെയർപേഴ്‌സൺ ഡോ.ടി.എൻ സീമയാണ് ജലയാത്ര നടത്തി ഈ പദ്ധതിക്ക് തുടക്കമിട്ടത്.

Exit mobile version