കോട്ടയം: കോട്ടയം ജില്ലയില്‍ മയക്കുമരുന്നിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മയക്കുമരുന്നുകളുടെ വില്‍പ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പോലീസ് 9497911011 എന്ന ഒരു പുതിയ വാട്സ് ആപ് നമ്പര്‍ ആരംഭിച്ചിരിക്കുന്നു.
ഈ വാട്സ് ആപ് നമ്പരിലേക്ക് പൊതുജനങ്ങള്‍ക്ക് മയക്കുമരുന്നിന്റെ വില്‍പ്പന, വിതരണം, ഉപയോഗം ഇവ സംബന്ധിച്ചുള്ള വിവരങ്ങള്‍ അയക്കാവുന്നതാണ്.
വിവരങ്ങള്‍ നൽകുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണ് എന്ന് അറിയിച്ചിട്ടുണ്ട് , പ്രസ്തുത വാട്സ് ആപ് നമ്പര്‍ കോട്ടയം ജില്ലാ നാര്‍കോട്ടിക് സെല്‍ ഡെപ്യുട്ടി പോലീസ് സൂപ്രണ്ടിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആയിരിക്കും.. വാട്സ് ആപ് നമ്പര്‍ വ്യക്തിവിരോധം തീര്‍ക്കുന്നതിനോ, മറ്റ് സ്വകാര്യ ലാഭത്തിനു വേണ്ടിയോ ദുരുപയോഗം ചെയ്യുവാന്‍ പാടുള്ളതല്ല എന്നും പോലീസ് അറിയിക്കുന്നു.
