കേരളത്തില്‍ ഇന്നും ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Transparent umbrella under heavy rain against water drops splash background. Rainy weather concept.

കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് നാളെ യെല്ലോ ജാഗ്രത.

മഴയ്‌ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നീരൊഴുക്ക് ശക്തമായതിനാല്‍ ഇന്ന് രാവിലെ 9ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും. നാല് ഷട്ടറുകള്‍ 20 സെന്റിമീറ്റര്‍ വരെയാണ് ഉയര്‍ത്തുന്നത്. സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരത്തെ മലയോര മേഖലകളില്‍ കനത്തമഴയാണ് ഇതുവരെ ലഭിച്ചത്. ഇതിനെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ഡാമിലെ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് നടപടി.

സംസ്ഥാനത്ത് 22ാം തീയതി വരെ മഴ തുടരുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

 

Exit mobile version