കോട്ടയം ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസ് തുറന്നു കൊടുത്തു . തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യാണ് റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.

കോട്ടയം:  ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസ് തുറന്നു കൊടുത്തു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ യാണ് റോഡ് ജനങ്ങൾക്കായി തുറന്നു കൊടുത്തത്.

കോട്ടയത്ത് വികസന ഇടനാഴി എന്നാണ് ഈരയില്‍ക്കടവ് മണിപ്പുഴ ബൈപ്പാസിനെ വിശേഷിപ്പിക്കുന്നത്. ബൈപ്പാസ് യാഥാര്‍ത്ഥ്യമാകുന്നതോടെ കെ കെ റോഡില്‍ നിന്നും നഗരത്തിലെ തിരക്കൊഴിവാക്കി എം സി റോഡില്‍ മണിപ്പുഴ ഭാഗത്ത് എത്തിച്ചേരാനാകും.

രണ്ടുകോടിയോളം വരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ ഫണ്ട് ഉൾപ്പെടുത്തിയാണ് റോഡ് നിർമാണം നടത്തിയത് . കാൽ നടയായി രണ്ടര കിലോമീറ്റർ റോഡിലൂടെ നടന്നാണ് തിരുവഞ്ചൂർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

വീഡിയോ കാണാം

Exit mobile version