യുവതിയെ കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം: സഹോദരന്മാര്‍ അറസ്റ്റില്‍

മുംബൈ: യുവതിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാക്കള്‍ അറസ്റ്റില്‍. മുംബൈ ധാരാവിയിലാണ് സംഭവം. അനില്‍ ചൌഹാന്‍, നീലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും സഹോദരന്മാരാണ്.

20കാരി സ്വന്തം വീട്ടില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. യുവതിയുമായി യുവാക്കള്‍ നേരത്തെ സൗഹൃദം സ്ഥാപിച്ചിരുന്നു. യുവതി വീട്ടില്‍ തനിച്ചായിരുന്നപ്പോഴാണ് യുവാക്കള്‍ അവിടെയെത്തി കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്തത്. ബലാത്സംഗ ദൃശ്യങ്ങള്‍ അക്രമികള്‍ ചിത്രീകരിച്ചു. സംഭവം പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ യുവതി പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചാണ് പൊലീസ് സഹോദരന്മാരെ അറസ്റ്റ് ചെയ്തത്. കൂട്ടബലാത്സംഗം, ഐടി വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്.

Exit mobile version