ഗ്യാന്‍വാപി സര്‍വേ; മസ്ജിദ് കമ്മറ്റിയുടെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഉത്തര്‍പ്രദേശിലെ വാരാണസിയിലെ ഗ്യാന്‍വാപി- ശൃംഗാര്‍ ഗൗരി സമുച്ചയത്തിന്റെ സര്‍വേയ്ക്കെതിരെ ഗ്യാന്‍വാപി മസ്ജിദ് മാനേജ്മെന്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അതേസമയം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വാരാണസി സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ സമയ പരിധി ഇന്നവസാനിക്കും.

സര്‍വേയിങ് സംഘം പള്ളിയില്‍ ശിവലിംഗം കണ്ടെത്തിയെന്ന ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ അവകാശപ്പെട്ടതിന് പിന്നാലെ വാരാണസി സിവില്‍ കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലം സീല്‍ ചെയ്തിരുന്നു. സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിവില്‍ കോടതി അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ക്ക് നല്‍കിയ സമയ പരിധി ഇന്നവസാനിക്കും.

റിപ്പോര്‍ട്ട് എത്രയും വേഗം സമര്‍പ്പിക്കാനാണ് ശ്രമമെന്ന് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ സര്‍വേയേയും, കോടതി നടപടികളെയും ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചായിരിക്കും ഇന്ന് വാദം കേള്‍ക്കുന്നത്.

 

Exit mobile version