അസാനി തീവ്രചുഴലിക്കാറ്റായി മാറി. ഇന്ന് വൈകീട്ടോടെ ആന്ധ്രാ തീരമായ കാക്കിനാഡ തൊടുമെന്ന് കാലാവസ്ഥ കേന്ദ്രം. പിന്നീട് ശക്തി കുറഞ്ഞ് വിശാഖപട്ടണതീരത്തിലൂടെ ബംഗാള്‍ ഉള്‍ക്കടലിലേക്ക് നീങ്ങും. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്‍െ പശ്ചാത്തലത്തില്‍ ആന്ധ്രയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. നര്‍സാപൂര്‍, കാക്കിനട, യാനം, വിശാഖപട്ടണം മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെ ഒഡീഷ തീരത്തേക്ക് നീങ്ങുമെന്നായിരുന്നു പ്രവചനം. കേരളത്തില്‍ 14 വരെ വ്യാപകമായ മഴ തുടരും. ചൊവ്വാഴ്ച ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കേരള, കര്‍ണാടക തീരങ്ങളില്‍ 14 വരെ മത്സ്യബന്ധനം വിലക്കിയിട്ടുണ്ട്.
അതേസമയം, അസാനി ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ തെക്കന്‍, മധ്യ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. അന്തരീക്ഷം മേഘാവൃതമായി തുടരും.
