ജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്താല്‍ കൂലി നല്‍കണം എന്ന കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ജോലി ചെയ്താല്‍ കൂലി നല്‍കണമെന്നത് തന്നെയാണ് തന്റെയും അഭിപ്രായം. ജോലി ചെയ്യാതിരുന്ന കൊവിഡ് കാലത്തും സര്‍ക്കാര്‍ കൂലി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണിമുടക്കുകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ധനം, സ്പെയര്‍പാര്‍ട്സ് എന്നിവയുടെ വിലയും വര്‍ധിച്ചു. ഇതെല്ലാം സംസ്ഥാന സര്‍ക്കാര്‍ വരുത്തുന്നതല്ല. ഇതിനെതിരെ ആരും ചര്‍ച്ചയില്‍ പ്രതികരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് മണിക്കാണ് ചര്‍ച്ച പൂര്‍ത്തിയായത്. പക്ഷെ മൂന്ന് മണിക്ക് തന്നെ സര്‍വീസുകള്‍ നിര്‍ത്തി. കെഎസ്ആര്‍ടിസി ജിവനക്കാരുടെ സമരത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം ആരേപിച്ചു.
മെയ് 10ന് മുമ്പ് ശമ്പള വിതരണം ഉറപ്പാക്കണമെന്ന് മാനേജ്മെന്റിന് നിര്‍ദേശം നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍ പ്രതിപക്ഷ യൂണിയനുകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത അച്ചക്ക നടപടിക്കാണ് മാനേജ്മെന്റ് ഒരുങ്ങുന്നത്. 190 ദിവസം ജോലി ചെയ്യുന്നവരെ മാത്രമെ ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കൂ.
