100 മീറ്റര്‍ ഓട്ടം 13.47 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കി മിന്നലായി 70 വയസുകാരന്‍; വിഡിയോ വൈറല്‍

100 മീറ്റര്‍ ഓട്ടം 14 സെക്കന്‍ഡില്‍ താഴെ ഓടി പൂര്‍ത്തിയാക്കി 70 വയസുകാരന്‍. അമേരിക്കന്‍ സ്വദേശിയായ മൈക്കല്‍ കിഷ് ആണ് 13.47 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം പൂര്‍ത്തിയാക്കിയത്. 70 വയസ് കഴിഞ്ഞവരുടെ നൂറ് മീറ്റര്‍ ഓട്ടത്തിലാണ് മിന്നും വേഗത്തില്‍ മൈക്കല്‍ കിഷ് ഫിനിഷ് വര കടന്നത്. വൈറലോട്ടത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

13.47 സെക്കന്‍ഡില്‍ ഓട്ടം പൂര്‍ത്തിയാക്കിയെങ്കിലും 70 വയസിനു മുകളില്‍ പ്രായമുള്ളവരുടെ ഓട്ട മത്സരത്തില്‍ റെക്കോര്‍ഡ് അമേരിക്കയുടെ ബോബി വില്‍ഡെനാണ്. 2005 സീനിയര്‍ ഒളിമ്പിക്‌സില്‍ 12.77 സെക്കന്‍ഡിലാണ് ബോബി ഓട്ടം പൂര്‍ത്തിയാക്കിയത്. ഫിലാഡെല്‍ഫിയയുടെ ഡോണ്‍ വാരന്‍ 14.35 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

Exit mobile version