റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു; 3 പേര്‍ അറസ്റ്റില്‍

റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഗര്‍ഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പം റെയില്‍വേ സ്റ്റേഷനില്‍ നിന്ന യുവതിയെയാണ് മൂന്ന് പേരടങ്ങിയ സംഘം തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തത്. പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല.

ആന്ധ്രാപ്രദേശിലെ ബാപട്ല ജില്ലയില്‍ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോലി തേടി ഗുണ്ടൂരില്‍ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്ന കുടുംബത്തിനു നേര്‍ക്കായിരുന്നു അതിക്രമം. ബെഞ്ചുകളില്‍ കിടന്നുറങ്ങുകയായിരുന്ന ഇവരെ അക്രമി സംഘം വിളിച്ചുണര്‍ത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നു.

ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷം സംഘം ഇവിടെ നിന്ന് വലിച്ചിഴച്ച് കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടു പോയ സംഘം റെയില്‍വേ സ്റ്റേഷനടുത്ത് വച്ച് തന്നെ ബലാത്സംഗത്തിനിരയാക്കി. ഭര്‍ത്താവിനെ മര്‍ദ്ദിച്ച് അവശനാക്കിയതിനു ശേഷമാണ് പ്രതികള്‍ യുവതിയെ തട്ടിക്കൊണ്ടു പോയത്. നിലവില്‍ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Exit mobile version