കോട്ടയം: മാങ്ങാനം സ്‌കൂൾ ജംഗ്‌ഷനു സമീപം മേനാശ്ശേരി പടിയിൽ സംശയാസ്പദമായി കണ്ട പെൺകുട്ടിയെയും യുവാവിനെയും നാട്ടുകാരും വാഹനയാത്രികരും പിടികൂടി പോലീസിലേപ്പിച്ചു.
പുതുപ്പള്ളി കോഴഞ്ചേരി റോഡിലൂടെ കാറിൽ വരികയായിരുന്നു പരുത്തുംപാറ സ്വദേശിയായ യുവാവും പെൺകുട്ടിയും. ഇന്ന് (ശനി ) ഉച്ചകഴിഞ്ഞു 2 .30 മണിയോടെയാണ് സംഭവം.
വാഹനത്തിൽ വെച്ച് യുവാവ് യുവതിയെ പൊതിരെ തല്ലുന്നത്ത് ശ്രെദ്ധയിൽപെട്ട വാഹനയാത്രികരാണ് ഇവർ സഞ്ചരിച്ച വാഹനം തടഞ്ഞത്. വഴിയിലുടനീളം യുവാവ് യുവതിയെ തല്ലുകയും, യുവതി കാറിന്റെ ഡോർ തുറക്കാൻ ശ്രെമിക്കുന്നതുമാണ് വാഹനയാത്രികരുടെ ശ്രെദ്ധയിൽ പെട്ടത്. ഇതേ തുടർന്നാണ് പിൻപിലെ വാഹനയാത്രികർ വാഹനം തടഞ്ഞത്.
ഇതിനകം ഡോർ തുറക്കാൻ ശ്രെമിച്ച പെൺകുട്ടി കാറിൽ നിന്നും റോഡിലേക്ക് വീഴുകയും ചെയ്തു. യുവാവ് മദ്യപിച്ചിരുന്നതായി നാട്ടുകാർ പറയുന്നു. വിവാഹം നിശ്ചയിച്ചുറപ്പിച്ച യുവാവും യുവതിയുമാണ് തങ്ങളെന്നാണ് ഇവർ അവകാശപ്പെടുന്നത്.
യാത്രക്കിടെ കരിമീൻ പൊള്ളിച്ചത് വാങ്ങി നൽകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടെന്നും, ഇത് വാങ്ങി നല്കാത്തതിലുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നുമാണ് യുവാവിന്റെ ഭാഷ്യം.
മാതാപിതാക്കളെ വിളിച്ച് വരുത്തി പെൺകുട്ടിയെ അവരോടൊപ്പം പറഞ്ഞയക്കുവാനാണ് ഇപ്പോൾ ശ്രെമം നടക്കുന്നത്. മണർകാട് സ്വദേശിനിയാണ് പെൺകുട്ടി.
