കൊവിഡ് പരോള്‍; ടി.പി. വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെയുള്ള ഹര്‍ജികള്‍ തള്ളി; രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി

 

കൊവിഡ് കാലത്ത് പരോള്‍ അനുവദിച്ച പ്രതികള്‍ ജയിലില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി. രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്ന് സുപ്രികോടതി നിര്‍ദേശം നല്‍കി.

രണ്ടാഴ്ചയ്ക്കകം പ്രതികള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് നിര്‍ദേശം. കൊവിഡ് കേസുകള്‍ ഉയരുന്നതിനാല്‍ പരോള്‍ കാലാവധി നീട്ടണമെന്നായിരുന്നു ആവശ്യം. ടി.പി. വധക്കേസ് പ്രതികളുടേത് ഉള്‍പ്പെടെ ഒരു കൂട്ടം തടവുകാരുടെ ഹര്‍ജികള്‍ ഉള്‍പ്പെടെ തള്ളി. പരോള്‍ അവകാശമല്ല, പ്രത്യേക സാഹചര്യത്തിലാണ് നല്‍കിയതെന്ന് സുപ്രികോടതി പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ടി.കെ.ര ജീഷ്, കെ.സി. രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. രാജ്യത്ത് എല്ലാ സംവിധാനങ്ങളും സാധാരണ നിലയിലേക്ക് എത്തിയെന്നും ഇത്തരത്തിലുള്ള പരിരക്ഷ ഇനി പ്രതികള്‍ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി. ജസ്റ്റിസ് എല്‍.നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം.

ജയിലിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് പത്ത് വര്‍ഷത്തിന് മുകളില്‍ തടവു ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്‍കാന്‍ കോടതി ഉത്തരവിട്ടത്. ഇതോടെ 350 ഓളം തടവു പുള്ളികള്‍ക്ക് ജയിലിലേക്ക് മടങ്ങേണ്ടി വരും.

 

 

Exit mobile version