ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് വിചാരണ കോടതിയില്‍

 

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ച് ഹര്‍ജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും. കേസില്‍ മുദ്രവെച്ച കവറില്‍ ക്രൈംബ്രാഞ്ച് തെളിവുകള്‍ കൈാറിയിരുന്നു. നേരത്തെ കേസില്‍ ക്രൈംബ്രാഞ്ച് മുദ്രവെച്ച കവറില്‍ തെളിവുകള്‍ കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ ദിലീപിന്റെ മറുപടി സത്യവാങ്മൂലം ഇന്ന് ഫയല്‍ ചെയ്യും.

ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് കാട്ടിയാണ് ക്രൈംബ്രാഞ്ച് ഹര്‍ജി. കേസിലെ സാക്ഷികളെ സ്വാധീനക്കാനും തെളിവുകള്‍ നശിപ്പിക്കാനും ദിലീപ് ശ്രമിച്ചതിന് തെളിവുകള്‍ ഉണ്ടെന്ന് അന്വേഷണ സംഘം ഹര്‍ജിയില്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ 85 ദിവസമാണ് ദിലീപ് റിമാന്‍ഡില്‍ കഴിഞ്ഞത്. ഹൈക്കോടതിയായിരുന്നു അന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ഇതിന് പുറമേ കേസിന്റെ വിസ്താരത്തില്‍ സാക്ഷി മൊഴികള്‍ അട്ടിമറിച്ചതിന്റെ കൂടുതല്‍ തെളിവുകളും പുറത്ത് വന്നിരുന്നു. ദിലീപിന്റെ സഹോദരന്‍ അനുപുമായി അഡ്വ. രാമന്‍പിള്ള നടത്തിയ സംഭാഷണമാണ് അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജയിലില്‍ നിന്നും കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിനയച്ച കത്തിനെകുറിച്ച് എങ്ങനെ മൊഴി നല്‍കണമെന്ന് രാമന്‍പിള്ളി സാക്ഷിയെ പഠിപ്പിക്കുന്നതായിരുന്നു സംഭാഷണത്തില്‍.

 

Exit mobile version