കെവി തോമസിനെതിരായ നടപടി; അച്ചടക്ക സമിതിയുടെ നിര്‍ണായക യോഗം ഇന്ന്; വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും

 

 

പാര്‍ട്ടി വിലക്ക് ലംഘിച്ച് സിപിഐഎം സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനുള്ള നടപടി തീരുമാനിക്കാന്‍ കോണ്‍ഗ്രസ്. എകെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി ഇന്ന് യോഗം ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യും. രാവിലെ 11. 30 നാണ് സമിതി യോഗം ചേരുക. കെ വി തോമസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെങ്കില്‍ സസ്‌പെന്‍ഷനും പുറത്താക്കലും ഉള്‍പ്പെടെയുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യാന്‍ സമിതിക്ക് സാധിക്കും.

സിപിഐഎം സമ്മേളന വേദിയില്‍ മുന്‍പും നിരവധി നേതാക്കള്‍ പങ്കെടുത്തിട്ടുണ്ടെന്നും അച്ചടക്ക സമിതി ചെയര്‍മാന്‍ പോലും സിപിഐഎം നേതാക്കളെ പ്രകീര്‍ത്തിച്ചിട്ടുള്ളതും കെ വി തോമസ് വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

എകെ ആന്റണിയില്‍ പ്രതീക്ഷയുണ്ടെന്ന് കെവി തോമസ് പറഞ്ഞിരുന്നു. നടപടി എന്തായാലും കോണ്‍ഗ്രസുകാരനായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനിടെ പഞ്ചാബിലെ കോണ്‍ഗ്രസ് നേതാവ് സുനില്‍ ജാക്കറിനെതിരായ അച്ചടക്ക നടപടിയും സമിതി ചര്‍ച്ച ചെയ്യും.

 

Exit mobile version