കൊവിഡ് ഉയരുന്നു; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി, 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴി കൂടിക്കാഴ്ച

രാജ്യത്ത് ഉയര്‍ന്നു വരുന്ന കൊവിഡ് സാഹചര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. ഏപ്രില്‍ 27 ന് വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും കൂടിക്കാഴ്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിഷയത്തില്‍ അവതരണം നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചിരിക്കുകയാണ്. 2,593 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സജീവ കേസുകള്‍ 15,873 ആയി. 33 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെല്‍ഹിയിലും കൊവിഡ് കേസുകള്‍ വ്യാപിക്കുകയാണ്. തലസ്ഥാനത്ത് ശനിയാഴ്ച മാത്രം 1000 ലധികം കേസുകളും രണ്ടുമരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രോഗികളുടെ എണ്ണം കൂടിയതോടെ പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിക്കൊണ്ട് ഡല്‍ഹി സര്‍ക്കാര്‍ ഉത്തരവിറക്കി. നിയമം ലംഘിക്കുന്നവരില്‍ നിന്ന് 500 രൂപ പിഴ ഈടാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഉത്തര്‍പ്രദേശ്, ഹരിയാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 

Exit mobile version