നവകേരള നിര്‍മിതിക്ക് തുരങ്കം വെക്കുന്നവര്‍ കേരളത്തിലുണ്ടെന്ന കാര്യം മറക്കരുത്; ഇത്തരക്കാരെ പ്രതിരോധിക്കേണ്ടതുണ്ടെന്ന് എം.എ ബേബി

നവകേരള നിര്‍മിതിക്ക് തുരങ്കം വെക്കുന്നവര്‍ കേരളത്തിലുണ്ടെന്ന കാര്യം മറക്കരുതെന്ന് സിപിഎം നേതാവ് എം.എ ബേബി. ഇത്തരക്കാരെ പ്രതിരോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷ പരിപാടിയോടനുബന്ധിച്ച് കോഴിക്കോട് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

നവോത്ഥാന വഴികളിലൂടെ നവകേരളത്തിലേക്ക് എന്ന വിഷയത്തിലായിരുന്നു സെമിനാര്‍. കേരള നവോത്ഥാന രംഗത്ത് ശ്രീനാരായണഗുരു ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണെന്നും എംഎ ബേബി കൂട്ടിച്ചേര്‍ത്തു. വൈകിട്ട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറില്‍ ഗായിക സിതാര കൃഷ്ണകുമാറിന്റേയും സംഘത്തിന്റേയും മ്യൂസിക്കല്‍ നൈറ്റും അരങ്ങേറി. റവന്യൂ മന്ത്രി കെ രാജന്‍ പരിപാടിക്ക് ആശംസകള്‍ നേര്‍ന്നു.

 

Exit mobile version