കേന്ദ്ര സര്‍ക്കാര്‍ അവഗണനയിലും ഇന്ധന വില വര്‍ദ്ധനവിലും പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടക്കും. കേരളത്തിലെ 251 കേന്ദ്രങ്ങളിലായാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പെട്രോള്‍, ഡീസല്‍, പാചക വാതക വില വര്‍ദ്ധനവിനെതിരെ ഏരിയാ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ മുന്നിലാണ് സമരം സംഘടിപ്പിക്കുന്നതെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അറിയിച്ചു. വിലക്കയറ്റത്തിന്റെ പ്രയാസമനുഭവിക്കുന്ന എല്ലാ ജനവിഭാഗങ്ങളും പരിപാടിയുമായി സഹകരിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പിന് ശേഷം പെട്രോള്‍, ഡീസല്‍ വില വന്‍തോതില്‍ വര്‍ദ്ധിക്കുന്ന സാഹചര്യമുണ്ടായിരുന്നു. കേരളം ഉള്‍പ്പടെയുള്ള പ്രധാന സംസ്ഥാനങ്ങളിലെല്ലാം പെട്രോള്‍ വില നൂറ് രൂപയ്ക്ക് മുകളിലാണ്.
