ആലപ്പുഴ: കോണ്‍ഗ്രസിന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ പരാജയപെട്ടുവെന്ന വിമര്‍ശനവുമായി കെവി തോമസ്. 50 ലക്ഷം മെമ്പര്‍ഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണുളളത്. ഗ്രൂപ്പുകള്‍ കോണ്‍ഗ്രസിന് ഗുണം ചെയ്യില്ല. ഇത് നേരത്തെ തന്നെ പറഞ്ഞിട്ടുളളയാളാണ് താന്‍. കെപിസിസി പ്രസിഡന്റ് ഗ്രൂപ്പിന്റെ ഭാഗമാണെന്നു താന്‍ കരുതുന്നില്ല. എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും കെവി തോമസ് പറഞ്ഞു. ആലപ്പുഴ ബിഷപ്പ് ഹൗസ് സന്ദര്‍ശിക്കവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പ് ഹൗസ് സന്ദര്‍ശനത്തിന് പിന്നില്‍ രാഷ്ട്രീയമില്ല സൗഹൃദ സന്ദര്‍ശനമാണെന്നും കെവി തോമസ് വ്യക്തമാക്കി. കോണ്‍ഗ്രസ് അംഗത്വ വിതരണത്തിന് പരമ്പരാഗത രീതിയുണ്ട്. 10 കാര്യങ്ങള്‍ അനുവര്‍ത്തിക്കാം എന്ന് ഉറപ്പു നല്‍കുന്നവര്‍ക്കാണ് അംഗത്വം നല്‍കുന്നത്. ഡിജിറ്റല്‍ മെമ്പര്‍ഷിപ്പ് കോണ്‍ഗ്രസിന്റെ സമ്പ്രദായമല്ല. 50 ലക്ഷം മെമ്പര്‍ഷിപ്പ് എന്ന് പറഞ്ഞിട്ട് ഒന്നും ഇല്ലാത്ത അവസ്ഥയാണെന്നും കെ വി തോമസ് വിമര്‍ശിച്ചു.
കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാതെ പിടിച്ചു നില്‍ക്കാനാവില്ല എന്ന അവസ്ഥായാണുളളത്. ഗ്രൂപ്പില്ലത്ത സുധീരന്‍, പിജെ കുര്യന്‍ തുടങ്ങിയവരടക്കമുള്ളവര്‍ രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവഗണിക്കപ്പെട്ടു. നേതൃത്വം ആണ് ഇതൊക്കെ നോക്കേണ്ടത്. തന്നെ ‘തിരുത തോമ’ എന്നു വിളിക്കുന്നതില്‍ പരിഭവമില്ല. താന്‍ മുക്കുവക്കുടിയില്‍ നിന്ന് വന്നതാണെന്നും കെവി തോമസ് പറഞ്ഞു.
പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ കടുത്ത നടപടി സ്വീകരണിക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇതിനിടെ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമങ്ങളാണ് കെ സുധാകരന്‍ നടത്തുന്നതെന്ന ആരോപണവുമായി കെവി തോമസ് ഇന്നലെ രംഗത്തെത്തിയിരുന്നു.
