ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ ഊരിത്തെറിച്ചു; റോഡിലുരസി തീപ്പൊരി വന്നു; വാഹനത്തിന്റെ വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി, പരുക്ക് സംഭവിക്കാതെ രക്ഷപ്പെട്ട് ധനമന്ത്രി

 

ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാറിന്റെ ടയര്‍ ഡിസ്‌കോടെ ഊരിത്തെറിച്ചു. വാഹനം റോഡിലുരസി തീപ്പൊരി വന്നു. എന്നാല്‍ വാഹനത്തിന്റെ വേഗം കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി.

വെള്ളിയാഴ്ച രാത്രി തിരുവനന്തപുരം കുറവന്‍കോണത്താണ് അപകടം നടന്നത്. മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്തമുള്ള ടൂറിസം വകുപ്പിന് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയതോടെയാണ് കെഎന്‍ ബാലഗോപലിന് സംഭവിച്ച അപകടത്തെ കുറിച്ചുള്ള വിവരം പുറത്തറിയുന്നത്.

കാര്‍ 20 kmph വേഗത്തിലായിരുന്നതിനാലാണ് വാഹനം മറിയാതെ രക്ഷപ്പെട്ടത്. ഒന്നരലക്ഷം കിലോമീറ്ററിലേറെ ഓടിയതാണ് ധനമന്ത്രിക്ക് അനുവദിച്ചിരുന്ന കാര്‍. ഈ കാലപ്പഴക്കമാണ് അപകടത്തിലേക്ക് വഴിതെളിച്ചതെന്ന് ധനവകുപ്പ് ടൂറിസം വകുപ്പിനെ അറിയിച്ചു.

 

Exit mobile version