ആന്ധ്രയില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിന്‍ പാഞ്ഞ് കയറി ഏഴ് മരണം

ആന്ധ്രാപ്രദേശില്‍ ട്രെയിന്‍ പാഞ്ഞ് കയറി മരിച്ചവരുടെ എണ്ണം ഏഴയി. ശ്രീകാകുളം ജില്ലയിലെ ബട്വയിലാണ് അപകമുണ്ടായത്. ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പാളത്തില്‍ ഇറങ്ങി നിന്നവരെ മറ്റൊരു ട്രെയിന്‍ ഇടിക്കുകയായിരുന്നു. ഗുവാഹത്തിയിലേക്ക് പോയ ട്രെയിന്‍ ക്രോസിങ്ങിന് നിര്‍ത്തിയപ്പോള്‍ ഇവര്‍ ട്രാക്കിലിറങ്ങി നില്‍ക്കുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി ശ്രീകാകുളം എസ് പി രാധിക അറിയിച്ചു.

മരിച്ച 7 പേരും സെക്കന്തരാബാദ് ഗുവാഹത്തി ട്രെയിനിലെ യാത്രക്കാരാണ്. തങ്ങള്‍ സഞ്ചരിക്കുന്ന ഗുവാഹത്തി എക്സ്പ്രസില്‍ നിന്നും പുക ഉയരുന്നത് കണ്ട യാത്രക്കാര്‍ എമര്‍ജന്‍സി ചെയിന്‍ വലിച്ച് ട്രെയിന്‍ നിര്‍ത്തിക്കുകയും പുറത്തേക്ക് ഇറങ്ങി നില്‍ക്കുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പിന്നാലെ എതിര്‍ ദിശയില്‍ നിന്നും പാഞ്ഞെത്തിയ ട്രെയിന്‍ യത്രക്കാര്‍ക്കിടയിലേക്ക് പാഞ്ഞുകയറി. ഭുവനേശ്വറില്‍ നിന്നും വിശാഖപട്ടണത്തിലേക്ക് പോവുകയായിരുന്നു ട്രെയിനാണ് അപകടം ഉണ്ടാക്കിയത്.

റെയില്‍വേ ട്രാക്കില്‍ നിന്ന യാത്രക്കാര്‍ക്കിടയിലൂടെ കൊണാര്‍ക്ക് എക്‌സ്പ്രസ് കയറിയിറങ്ങുകയായിരുന്നു.

 

Exit mobile version