കാട്ടുകള്ളൻ വീരപ്പന്റെ അനുയായിയായിരുന്ന സ്റ്റെല്ല മേരി പിടിയിൽ; വനത്തിൽ തീ പടർന്നത് അണയ്ക്കാൻ എത്തിയ വനവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ പിടി കൂടിയത്; സ്റ്റെല്ലയുടെ കഥ ഇങ്ങനെ ;

കർണാടക: വനം കൊള്ളക്കാരനായ വീരപ്പന്റെ അനുയായിയായിരുന്ന മാറത്തല്ലി സ്വദേശിനി സ്റ്റെല്ല മേരി ( 41) ഇരുപത്തിയാറു വർഷത്തെ ഒളിവു ജീവിതത്തിനു ശേഷം പിടിയിലായി.  ഒക്ടോബർ 18 ന് സത്യമംഗലം കാട്ടിന് അടുത്ത് വച്ച് തമിഴ്‌നാട് ദൗത്യസേനയുടെ വെടിയേറ്റ് വീഴും വരെ വീരപ്പൻ ജനങ്ങളുടെ പേടിസ്വപ്‌നം തന്നെയായിരുന്നു.  1993 മുതൽ ഒളിവിലാണ് സ്റ്റെല്ല. പലവട്ടം വാറണ്ട് പുറപ്പെടുവിച്ചിരുന്നെങ്കിലും കീഴടങ്ങാൻ തയ്യാറായിരുന്നില്ല.

പതിമൂന്നാം വയസിലാണ് വീരപ്പന്റെ സംഘത്തിൽ സ്റ്റെല്ല ചേർന്നത്. വീരപ്പന്റെ കൂടെ 27 വർഷമായി ഒളിവ് ജീവിതം നയിച്ച ഇവർ വീരപ്പന്റെ സഹായി ആയിരുന്ന വെള്ളായനെ വിവാഹം കഴിച്ചു. വെള്ളായൻ മരിച്ചതോടെ വേലുസ്വാമി എന്നയാളെ കല്യാണം കഴിച്ചു. ജാഗേരിയിൽ ഭൂമി പാട്ടത്തിനെടുത്തു കൃഷി ചെയ്തു വരികയായിരുന്നു സ്റ്റെല്ല . കരിമ്പുകൃഷിയായിരുന്നതിനാൽ ഇടയ്ക്ക് ആനയിറങ്ങുന്ന പ്രശ്‌നമുണ്ടായിരുന്നു. അവയ്ക്കു നേരെ വെടിയുതിർത്ത് വിരട്ടിയോടിക്കുന്നതായിരുന്നു സ്റ്റെല്ലയുടെ പതിവ്.

ഇവരുടെ കരിമ്പിൻ കാട്ടിൽ തീ പടർന്നതോടെ തീ അണയ്ക്കാൻ എത്തിയ വനംവകുപ്പു ഉദ്യോഗസ്ഥർക്ക് തറയിൽ നിന്നും വീണു കിട്ടിയ വെടിയുണ്ട കണ്ടതോടെ സംശയം ഇരട്ടിച്ചു . തുടർന്നുള്ള ചോദ്യം ചെയ്യലിലാണ്‌ വീരപ്പനുമായുള്ള ബന്ധം സ്റ്റെല്ല തുടർന്ന് പറഞ്ഞത്. തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം എങ്ങനെ സ്റ്റെല്ലയ്ക്കു ലഭിച്ചുവെന്നു ചോദിച്ചപ്പോൾ വീരപ്പനുമായുള്ള ബന്ധം അവർ വെളിപ്പെടുത്തുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ സ്റ്റെല്ലയെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

വീരപ്പൻ ഒരിക്കലും സ്ത്രീകളെ വിശ്വസിച്ചിരുന്നില്ലെന്ന് ചോദ്യം ചെയ്യലിൽ സ്‌റ്റെല്ല മേരി പറഞ്ഞു. ആക്രമണങ്ങൾ ആസൂത്രണം ചെയ്തിരുന്നത് വീരപ്പൻ തന്നെയാണ്. തോക്കും വെടിക്കോപ്പുകളും കൈകാര്യം ചെയ്യാൻ അദ്ദേഹം തന്നെ പഠിപ്പിച്ചിരുന്നു. ഒരിക്കൽ കാട്ടിൽ ഒളിപ്പിച്ച തന്റെ പണം കൊള്ളയടിച്ചുവെന്ന ആരോപിച്ച് വീരപ്പൻ തന്നെയും ഭർതൃസഹോദരൻ ശേഷരാജിനെയും തട്ടിക്കൊണ്ടുപോയെന്നും തിരികെ തരാൻ ആവശ്യപ്പെട്ടുവെന്നും സ്റ്റെല്ല പറഞ്ഞു.

ദക്ഷിണേന്ത്യയിലെ കാടുകളെ വിറപ്പിച്ച വീരപ്പൻ യുഗത്തിന്റെ അവസാനമായിരുന്നു അത്. സംഘത്തിലെ ഭൂരിഭാഗം പേരും ദൗത്യസേനയുടെ പിടിയിലായതും പലവിധരോഗങ്ങളാൽ വീരപ്പൻ വലഞ്ഞതും അവസാനകാലത്ത് വീരപ്പനെ ഒറ്റപ്പെടുത്തി. കർണാടക മുൻ മന്ത്രി എച്ച്. നാഗപ്പ വീരപ്പന്റെ കസ്റ്റഡിയിൽ മരിച്ചതിനെതുടർന്നു വീരപ്പനെ എങ്ങനെയും പിടികൂടാനുള്ള ദൃഢനിശ്ചയത്തിലായിരുന്നു കർണാടക, തമിഴ്‌നാട് ദൗത്യസേനകൾ. എന്നാൽ, വീരപ്പന്റെ മരണം സംഭവിച്ച അഭ്യൂഹങ്ങൾ അവസാനിച്ചതേയില്ല. വീരപ്പൻ ആത്മഹത്യ ചെയ്തതാണെന്നും, സേന ചതിവിൽ കൊലപ്പെടുത്തിയതാണെന്നുമൊക്കെയായി വാദങ്ങൾ.

ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പൊലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു. തമിഴ്‌നാട്ടിലെ കാടുകളിൽ ‘ഓപ്പറേഷൻ കൊക്കൂണി’ലൂടെ 2004 ലാണ് വീരപ്പനെ പ്രത്യേക ദൗത്യസംഘം കൊലപ്പെടുത്തിയത്.

 

 

Exit mobile version