പാലാരിവട്ടത്ത് കൂട്ട ആത്മഹത്യ; ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ച നിലയില്‍; സാമ്പത്തിക പ്രയാസമെന്ന് കുറിപ്പ്

വെണ്ണലയില്‍ ഒരു കുടുംബത്തിലെ 3 പേര്‍ ആത്മഹത്യ ചെയ്ത നിലയില്‍. അമ്മ, മകള്‍, മകളുടെ ഭര്‍ത്താവ് എന്നിവര്‍ ആണ് മരിച്ചത്. ഗിരിജ, മകള്‍ രജിത, രജിതയുടെ ഭര്‍ത്താവ് പ്രശാന്ത് എന്നിവരാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന കുറിപ്പും കിട്ടിയിട്ടുണ്ട്.

രജിതയെ വിഷം കഴിച്ച് മരിച്ച നിലയിലാണ് കണ്ടെത്തിയത്. മറ്റുള്ളവര്‍ തൂങ്ങി മരിച്ച നിലയിലാണ്. രജിതയുടെ മക്കളാണ് കൂട്ട ആത്മഹത്യയുടെ വിവരം പുറത്തറിയിച്ചത്. പാലാരിവട്ടം പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

 

Exit mobile version