തിരുവനന്തപുരം: സ്വകാര്യ ബസ് സമരം മാറ്റിവച്ചു. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. ചൊവ്വാഴ്ച മുതലാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. മിനിമം ചാർജ് വർധിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാമെന്നു മന്ത്രി ഉറപ്പു നൽകി. ഈ മാസം 20നകം നടപ്പായില്ലെങ്കിൽ 21 മുതൽ സമരം ആരംഭിക്കുമെന്ന് ഉടമകൾ അറിയിച്ചു.
മിനിമം ചാര്‍ജ് എട്ടു രൂപയില്‍നിന്നു പത്ത് രൂപയാക്കണം, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ച് രൂപയാക്കി വര്‍ധിപ്പിക്കണം എന്നിവയായിരുന്നു ഉടമകളുടെ പ്രധാന ആവശ്യങ്ങള്‍. നടത്തിപ്പിനുള്ള ചെലവ് താങ്ങാനാകാതെ കഴിഞ്ഞ ഒരു വര്‍ഷത്തിനകം മൂവായിരം സര്‍വീസുകള്‍ നിര്‍ത്തിവച്ചുവെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം.