ചെയ്തതിന്റേതല്ലേ നമ്മള്‍ അനുഭവിച്ചത്, അവന്മാര്‍ ഇറങ്ങട്ടെ, വൈരാഗ്യം എന്തെന്ന് കാട്ടിക്കൊടുക്കാം; നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക ശബ്ദരേഖ പുറത്ത്

നടന്‍ ദിലീപും കൂട്ടുകാരും ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന്റെ ശബ്ദ രേഖ പുറത്ത്. അവന്മാര്‍ ഇറങ്ങട്ടെ, വൈരാഗ്യം എന്തെന്ന് കാട്ടിക്കൊടുക്കാമെന്ന് ശബ്ദ രേഖയില്‍ പറയുന്നു. ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിന്റെ ശബ്ദ രേഖയാണ് പുറത്തു വന്നത്. ചെയ്തതിന്റേതല്ലേ നമ്മള്‍ അനുഭവിച്ചതെന്നും ശബ്ദ രേഖയില്‍ സുരാജ് വ്യക്തമാക്കുന്നു.

ഇതിനിടെ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയായ ഐടി വിദഗ്ധന്‍ സായ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. നേരത്തെ ഇയാളോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്നെ കുടുക്കാന്‍ ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ അപ്രതീക്ഷിത നീക്കം.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് നോട്ടിസ് നല്‍കും. മൂന്ന് മാസത്തിനുള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചതിന് പിന്നാലെയാണ് കാവ്യയെ ചോദ്യം ചെയ്യാന്‍ നോട്ടിസ് നല്‍കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്റെ പങ്ക് ഉണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്ന നിര്‍ണായക ശബ്ദരേഖ പുറത്ത്. കേസിലെ വിഐപി ശരത്തും സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജും തമ്മിലുള്ള ശബ്ദരേഖയാണ് പുറത്തു വന്നിരിക്കുന്നത്. ഒന്‍പതര മിനുട്ട് നീളുന്നതാണ് ഓഡിയോ. കാവ്യയുടെ പങ്കിനേ പറ്റി സുരാജ് ശരത്തിനോട് സംസാരിക്കുന്നതാണ് ശബ്ദ രേഖയില്‍ കേള്‍ക്കാനാവുന്നത്.

കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ വൈരാഗ്യമാണ് സംഭവങ്ങള്‍ക്ക് കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്. കാവ്യയെ കുടുക്കാന്‍ കൂട്ടുകാരികള്‍ ശ്രമിച്ചിരുന്നെന്ന് സൂരജ് പറയുന്നു. ‘കൂട്ടുകാര്‍ക്ക് തിരിച്ച് ‘പണി’ കൊടുക്കാന്‍ കാവ്യ ശ്രമിച്ചു. കാവ്യയെ കുടുക്കാന്‍ വേണ്ടി നടത്തിയ ശ്രമത്തിലാണ് ദിലീപ് കുടുങ്ങിയത്. ജയിലില്‍ നിന്ന് വന്ന കോള്‍ നാദിര്‍ഷ എടുത്തതു കൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

ഇല്ലെങ്കില്‍ കാവ്യ മാത്രമാണ് കുടുങ്ങുക. ഡി സിനിമാസ്, ഗ്രാന്റ് പ്രൊഡക്ഷന്‍സ് എന്നീ ഓഫീസുകളും ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ വീടുണ്ടായിട്ടും മെമ്മറി കാര്‍ഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തു കൊണ്ടാണെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസിലാകും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണം.’ ദിലീപിന് ഇത് സമ്മതിക്കാന്‍ വിഷമം ആണെന്നും സുരാജ് ശരത്തിനോട് പറയുന്നു.

Exit mobile version