ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് കൂട്ടിയത് 44 പൈസയും ഡീസലിന് 42 പൈസയുമാണ്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 115.45 രൂപയും ഡീസലിന് 102.26 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46രൂപയും ഡീസലിന് 100.40രൂപയുമാണ് വില.
കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍ വില 100 കടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.62 രൂപയും ഡീസലിന് 100.58രൂപയുമാണ് ഇന്നത്തെ വില. 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലീറ്ററിന് 9.15 രൂപയും, ഡീസലിന് 8.84 രൂപയുമാണ്.
