പരീക്ഷ ഉത്സവമാക്കി മാറ്റണം, ആത്മവിശ്വാസത്തോടെ നേരിടണം; വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷാ പേ ചര്‍ച്ചയുടെ അഞ്ചാം പതിപ്പില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിര്‍ദേങ്ങള്‍ നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഉത്സവമാക്കി മാറ്റണം, നിങ്ങള്‍ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാര്‍ത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയില്‍ ആശങ്ക വിദ്യാര്‍ത്ഥികള്‍ക്കല്ല മാതാപിതാക്കള്‍ക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

സമയക്കുറവ് മൂലം പരീക്ഷാ പേയില്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാര്‍ത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പില്‍ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്ക്ക് ശേഷം എല്ലാവരേയും കണ്ടെതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതലസ്ഥാന നഗരിയില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ളും അദ്ധ്യാപകരും പ്രധാനമന്ത്രിയ്ക്കൊപ്പം രാജ്ഭവനിലെ പ്രത്യേക അങ്കണത്തില്‍ വെച്ച് നടക്കുന്ന പരീക്ഷാ പേ ചര്‍ച്ചയില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിയുടെ കുട്ടിക്കാലത്തെ കുറിച്ചുള്ള സിനിമയായ ‘ചലേ ജിതേ ഹം’ കാണണം എന്ന് വിദ്യാര്‍ത്ഥികളോട് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു.

 

Exit mobile version