ബംഗളുരുവില്‍ നഴ്സ് കൂട്ടബലാത്സംഗത്തിനിരയായി; നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍

 

കര്‍ണാടകയില്‍ നഴ്സിനെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ നീന്തല്‍ താരങ്ങള്‍ കസ്റ്റഡിയില്‍. സംസ്ഥാന, ദേശീയ തലത്തില്‍ മികവ് തെളിയിച്ച വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങളെയാണ് പൊലീസ് പിടികൂടിയത്. ബംഗളൂരുവില്‍ പരിശീനത്തിന് എത്തിയ ഡല്‍ഹി ഹരിയാന സ്വദേശികളായ ദേവ് സരോഹ, രജത്ത്, ശിവ് റാണ, യോഗേഷ് കുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. പൊലീസ് പിടിയിലായ ശിവ് റാണ, രജത്ത് എന്നിവര്‍ സംസ്ഥാന തല മത്സരങ്ങളില്‍ മെഡല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഹരിയാനക്കായി ദേശീയ ചാംപ്യന്‍ ഷിപ്പില്‍ ഉള്‍പ്പെടെ മത്സരരംഗത്ത് ഇറങ്ങിയിട്ടുള്ളവരാണ് ഇവരെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദേശീയ ടീമിലേക്ക് പ്രവേശനം നേടുന്നതിനായുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇവര്‍ ബംഗളൂരുവില്‍ എത്തിയതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശൈത്യകാലത്ത് ഉത്തരേന്ത്യയിലെ നീന്തല്‍ പരിശീലന കേന്ദ്രങ്ങള്‍ അടച്ചിടുന്ന സാഹചര്യത്തിലാണ് ഇവര്‍ പരിശീലനത്തിലായി ബംഗളൂരുവിലെത്തിയത്. പിടിയിലായ ദേവ് സരോഹ, യോഗേഷ് കുമാര്‍ എന്നിവര്‍ നീന്തല്‍ കോച്ചിങ് സര്‍ട്ടിഫിക്കറ്റ് കോഴ്സിന് പഠിക്കുന്നവര്‍ ആണെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൂട്ടബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികള്‍ സോഷ്യല്‍ മീഡിയിലൂടെ പരിചയപ്പെട്ടത് എന്നാണ് പൊലീസ്് നല്‍കുന്ന വിവരം. രജത്തിന്റെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ യുവതിയെ മാര്‍ച്ച് 24 ന് രാത്രി ഭക്ഷണം കഴിക്കാന്‍ ക്ഷണിച്ചാണ് അതിക്രമത്തിന് ഇരയാക്കിയത്. മദ്യലഹരിയിലായിരുന്ന പ്രതികള്‍ തന്നെ ഒന്നിന് പിറകെ ഒന്നായി പീഡിപ്പിക്കുകയായിരുന്നു എന്ന് മാര്‍ച്ച് 25 ന് നല്‍കിയ പരാതിയില്‍ യുവതി പറയുന്നു.

 

Exit mobile version