കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്തു ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ല ! നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: നി​ർ​ഭ​യ കേ​സ് പ്ര​തി പ​വ​ൻ കു​മാ​ർ ഗു​പ്ത ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​ന ഹ​ർ​ജി​യും സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സു​മാ​രാ​യ ആ​ർ. ഭാ​നു​മ​തി, അ​ശോ​ക് ഭൂ​ഷ​ണ്‍, എ.​എ​സ്. ബൊ​പ്പ​ണ്ണ എ​ന്നി​വ​ർ അ​ട​ങ്ങി​യ ബെ​ഞ്ച് ചേം​ബ​റി​ലാ​ണു റി​വ്യൂ ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്.

കു​റ്റ​കൃ​ത്യം ന​ട​ന്ന സ​മ​യ​ത്തു ത​നി​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​രു​ന്നി​ല്ലെ​ന്നും അ​തി​നാ​ൽ വ​ധ​ശി​ക്ഷ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണു പ​വ​ൻ കു​മാ​ർ കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ചു നേ​ര​ത്തെ പ​വ​ൻ കു​മാ​ർ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നെ​ങ്കി​ലും ഹ​ർ​ജി​ക​ൾ കോ​ട​തി ത​ള്ളി​യി​രു​ന്നു. എന്നാൽ വധശിക്ഷ നാളെ നടപ്പാക്കിയേക്കില്ല

Exit mobile version