മൂലമറ്റം വെടിവയ്പ്; സനലിന് വെടിയേറ്റത് ആളുമാറിയാകാമെന്ന് സുഹൃത്തിന്റെ പിതാവ്

 

ഇടുക്കി മൂലമറ്റത്തുണ്ടായ വെടിവയ്പ്പ് ആളുമാറിയാകാമെന്ന് മരിച്ച സനലിന്റെ സുഹൃത്തിന്റെ പിതാവ്. സനലിന് വെടിയേറ്റത് ആളുമാറിയാണ്. ഇന്നലെ രാത്രി സനല്‍ തട്ടുകടയില്‍ പോയിട്ടില്ലെന്ന് വിഷ്ണുവിന്റെ പിതാവ് തങ്കച്ചന്‍ പറഞ്ഞു. സനല്‍ രാത്രി ഭക്ഷണം കഴിച്ചത് തന്റെ വീട്ടില്‍ നിന്നാണ്. ഇയാള്‍ ബൈക്കില്‍ തൊടുപുഴയിലേക്ക് പോകുകയായിരുന്നെന്നും തങ്കച്ചന്‍ പറഞ്ഞു.

യുവാക്കള്‍ക്ക് നേരെ വെടിയുതിര്‍ത്ത ഫിലിപ്പ് മാര്‍ട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മോഷ്ടിച്ച നാടന്‍ തോക്ക് ഉപയോഗിച്ചാണ് വെടിവച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

കീരിത്തോട് സ്വദേശി സനല്‍ ആണ് വെടിവയ്പില്‍ മരിച്ചത്. സനലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഉടന്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും. തലയ്ക്ക് വെടിയേറ്റ മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരി ആശുപത്രിയില്‍ ഐസിയുവിലാണ്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.

 

Exit mobile version