ഇടുക്കിയിലെ തട്ടുകടയില്‍ വെടിവെയ്പ്പ്; ഒരാള്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

 

ഇടുക്കി: ഇടുക്കിയില്‍ വീണ്ടും വെടിവെയ്പ്പ്. ഇടുക്കി മൂലമറ്റത്തെ തട്ടുകടയിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ മരിച്ചു. കീരിത്തോട് സ്വദേശി സനലാണ് വെടിവെയ്പ്പില്‍ മരിച്ചത്. മാര്‍ട്ടിന്‍ ജോസഫെന്നയാളാണ് വെടിവെച്ചത്. വെടിവെയ്പ്പില്‍ മറ്റൊരാള്‍ക്ക് കൂടി പരുക്കേറ്റിട്ടുണ്ട്.

പ്രതിയായ മാര്‍ട്ടിനെ പൊലീസ് പിടിക്കൂടിയിട്ടുണ്ട്. ബസ് ജീവനക്കാരനാണ് കൊലപ്പെട്ട സനല്‍. മൂലമറ്റം സ്വദേശി പ്രദീപിനാണ് വെടിവെയ്പ്പില്‍ പരുക്കേറ്റത്.

Exit mobile version