ശക്തമായ ജനകീയ പ്രതിഷേധത്തിനിടെ മലപ്പുറത്തും കോട്ടയത്തും സില്‍വര്‍ലൈന്‍ സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. മലപ്പുറം തിരുനാവായയിലും കോട്ടയം നട്ടാശേരിയിലുമാണ് നടപടികള്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങിയത്.
നട്ടാശേരിയില്‍ രാവിലെ ശക്തമായ പൊലീസ് അകമ്പടിയോടെ ഉദ്യോഗസ്ഥര്‍ എത്തിയിട്ടും ജനങ്ങള്‍ ചെറുത്തു നിന്നു. മലപ്പുറം തിരുനാവായ സൗത്ത് പല്ലാറില്‍ അതിരുകല്ല് സ്ഥാപിക്കാനായി എത്തിയ ഉദ്യോഗസ്ഥരെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ തടഞ്ഞുവച്ചു. ഇതിനിടെ പൊലീസും സമരക്കാരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
