കര്‍ണാടകയില്‍ നിയന്ത്രണം വിട്ട ബസ് മറിഞ്ഞ് എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്

 

 

കര്‍ണാടകയിലെ തുംകൂര്‍ പാവഗഡയില്‍ ബസ് മറിഞ്ഞ് എട്ട് പേര്‍ മരിച്ചു. ഹൊസകൊട്ടയില്‍ നിന്ന് പാവഗഡയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയാണ് അപകടമുണ്ടായത്. 60 പേരാണ് ബസിലുണ്ടായിരുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇവര്‍ക്കെല്ലാം ചെറുതും വലുതുമായി പരിക്കേറ്റിട്ടുണ്ട്. പത്തിലേറെപ്പേരുടെ പരിക്ക് ഗുരുതരമാണ്.

മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മരിച്ചവര്‍ കര്‍ണാടക സ്വദേശികളാണ്.

 

Exit mobile version