സില്‍വര്‍ ലൈന്‍ പ്രതിഷേധം; കോട്ടയത്ത് സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ പ്രതിഷേധത്തിനിടെ സമരക്കാരുമായി ഏറ്റുമുട്ടി പൊലീസ്; പൊലീസ് ലാത്തി വീശി, പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

 

കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേ കല്ലുകള്‍ സ്ഥാപിക്കുന്നതിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിനിടെ പൊലീസ് സമരക്കാരുമായി ഏറ്റുമുട്ടി. രാവിലെ 9 മണി മുതല്‍ സംയുക്ത സമര സമിതിയും നാട്ടുകാരും ചേര്‍ന്ന് സില്‍വന്‍ ലൈന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ തന്നെ സമരക്കാര്‍ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാടപ്പളളിയില്‍ മനുഷ്യ മതില്‍ തീര്‍ത്തായിരുന്നു പ്രതിഷേധം. സ്ഥാപിക്കാനുള്ള കല്ലുകള്‍ കൊണ്ടു വന്ന വാഹനം തടഞ്ഞു. വാഹനത്തിന്റെ ചില്ല് തകര്‍ക്കാനും ശ്രമമുണ്ടായി. തൊഴിലാളികളെ ബലം പ്രയോഗിച്ച് ഇറക്കാനും സമരക്കാര്‍ ശ്രമിച്ചു. മുന്‍ എംഎല്‍എ ജോസഫ് എം പുതുശേരിയും വിവിധ മത നേതാക്കളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുത്തു

പൊലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സര്‍വേ കല്ലുകള്‍ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാര്‍ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമര സമിതി പ്രവര്‍ത്തകര്‍ ബഹളം വെച്ചതോടെയാണ് പൊലീസുമായി സംഘര്‍ഷമുണ്ടായത്.

സമരക്കാര്‍ ഒഴിഞ്ഞു പോകാത്ത സാഹചര്യത്തിലാണ് പൊലീസ് ലാത്തി വീശുകയും പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവര്‍ത്തകരെ പൊലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാല്‍ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാര്‍ വ്യക്തമാക്കിയിരുന്നു.

ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് എത്രയും വേ?ഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോണ്‍?ഗ്രസ് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയില്‍ സമരം നടത്തുന്നത്. രണ്ടര മണിക്കൂറായി വലിയ സംഘര്‍ഷാവസ്ഥയാണ് സ്ഥലത്ത് നില നില്‍ക്കുന്നത്. കല്ലിടീലിന്റെ പ്രാരംഭ പ്രര്‍ത്തനം പോലും നടത്താന്‍ അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് സമരക്കാര്‍.

എറണാകുളത്തും ചെങ്ങന്നൂരിലും സില്‍വര്‍ലൈന്‍ സര്‍വേയ്‌ക്കെതിരെ പ്രതിഷേധം. എറണാകുളത്ത് സ്ത്രീകള്‍ ഗേറ്റ് പൂട്ടിയെങ്കിലും ഉദ്യോഗസ്ഥര്‍ മതില്‍ ചാടിക്കടന്ന് കല്ലിട്ടു.

എറണാകുളം മാമലയില്‍ സര്‍വേ കല്ല് സ്ഥാപിക്കാന്‍ എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. ഉദ്യോഗസ്ഥരെ പുരയിടങ്ങളിലേക്ക് കടക്കാന്‍ നാട്ടുകാര്‍ അനുവദിച്ചില്ല. വീട്ടമ്മമാരുടെ നേതൃത്വത്തില്‍ ഗേറ്റ് പൂട്ടി പ്രതിഷേധം തീര്‍ത്തു. തുടര്‍ന്ന് പോലീസുകാരുടെ സഹായത്തോടെ ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടി കടന്ന് കല്ല് സ്ഥാപിച്ചു.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ വെണ്‍മണിയില്‍ കെ.റയില്‍ വിരുദ്ധ സമിതി പ്രവര്‍ത്തകരും നാട്ടുകാരും പ്രതിഷേധ റാലി നടത്തി. കൊഴുവല്ലൂരിലും പ്രതിഷേധം തുടരുകയാണ്.

Exit mobile version