ലോ കോളജ് സംഘര്‍ഷം; ആരെയും പിടികൂടാതെ പൊലീസ്; കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്

 

തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തില്‍ ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസ്. കെ.എസ്.യു പ്രവര്‍ത്തകയായ സഫ്‌നയെ ആക്രമിച്ചതില്‍ പന്ത്രണ്ട് എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ജാമ്യമില്ലാക്കുറ്റവും ചുമത്തിയിട്ടുണ്ട്. എന്നാല്‍ ആരെയും പിടികൂടിയിട്ടില്ല.

അന്വേഷിക്കുന്നുവെന്ന് മാത്രമാണ് പൊലീസിന്റെ മറുപടി. എസ്.എഫ്.ഐ പ്രവര്‍ത്തകന്റെ പരാതിയില്‍ കെ.എസ്.യുക്കാര്‍ക്ക് എതിരെയും ജാമ്യമില്ലാക്കുറ്റം ചുമത്തി കേസുണ്ട്. അനന്തകൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയെ കല്ലുകൊണ്ട് ഇടിച്ച് തലയും കൈയ്യും പൊട്ടിച്ചെന്ന പരാതിയിലാണ് കേസ്.

ആറ് കെ.എസ്.യു പ്രവര്‍ത്തകരെയും കണ്ടാലറിയാവുന്ന ഇരുപത് പേരെയുമാണ് അതില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. ഇതിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

Exit mobile version