രാജ്യസഭാ സീറ്റുകള്‍ സിപിഐഎമിനും സിപിഐക്കും കൊടുക്കാന്‍ എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. എല്‍ജെഡി, എന്‍സിപി, ജെഡിഎഫ് എന്നീ ഘടക കക്ഷികളും സീറ്റില്‍ അവകാശം ഉന്നയിച്ചിരുന്നെങ്കിലും സീറ്റുകള്‍ സിപിഐക്കും സിപിഐഎമിനും നല്‍കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
രണ്ട് സീറ്റുകള്‍ ഒഴിവ് വരുമ്പോള്‍ ഒന്ന് തങ്ങള്‍ക്ക് നല്‍കാമെന്ന ഉറപ്പ് സിപിഐഎം പാലിക്കണമെന്നാണ് സിപിഐ ഉന്നയിച്ചിരുന്നത്. സോമപ്രസാദിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തില്‍ ഒഴിവ് വരുന്ന സീറ്റിലേക്ക് ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എഎ റഹീമിന്റെ പേരുള്‍പ്പെടെ സിപിഐഎം പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുന്നണി സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും.
