എന്‍സിപിയിലേക്കില്ല; യുഡിഎഫ് വിടില്ലെന്ന് മാണി സി കാപ്പന്‍

 

എന്‍സിപിയിലേക്കില്ലെന്ന് മാണി സി കാപ്പന്‍ എംഎല്‍എ. യുഡിഎഫ് വിടില്ല, ചര്‍ച്ചയും നടത്തിയിട്ടില്ല. എന്‍സിപി അധ്യക്ഷന്‍ പവാറിനെ കണ്ടിട്ടുണ്ടെന്നത് സത്യമാണ്. ഇന്നും കാണും, നാളെയും കാണും. യുഡിഎഫിനെ ചില പരാതികള്‍ അറിയിച്ചിട്ടുണ്ടെന്നും കാപ്പന്‍ പറഞ്ഞു. മാണി സി കാപ്പന്‍ യുഡിഎഫ് വിടുമെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എ.കെ.ശ ശീന്ദ്രനു പകരം മന്ത്രിയാക്കാമെന്നുള്ള വാഗ്ദാനം എന്‍സിപി സംസ്ഥാന നേതൃത്വം മാണി സി കാപ്പന് നല്‍കിയിട്ടുണ്ടെന്നായിരുന്നു വിവരം. യുഡിഎഫില്‍ ചില എതിര്‍പ്പുകളുണ്ട്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്നും മാണി സി.കാപ്പന്‍ പറഞ്ഞു. ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരം മാത്രമാണ്. അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ല. അദ്ദേഹത്തെ ഇനിയും കാണുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.

Exit mobile version