കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും ; ബാബുവേട്ടന്റെ കഥ ഇങ്ങനെ.. 

കൊ​​​ച്ചി:  കൊ​​​ച്ചി ന​​​ഗ​​​ര​​​ത്തി​​​ലൂ​​​ടെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​ൽ പോ​​​കു​​​ന്ന​​​തു ക​​​ണ്ടാ​​​ൽ ആ​​​രും നോ​​​ക്കി നി​​​ൽ​​​ക്കും. സ്വ​​ന്ത​​മാ​​യി അ​​സം​​ബി​​ൾ ചെ​​യ്തെ​​ടു​​ത്ത ​​ഇ​​​ല​​​ക്‌ട്രി‌ക് സൈ​​​ക്കി​​​ളി​​ലെ ച​​​വി​​​ട്ടാ​​​തെ​​യു​​ള്ള യാ​​ത്ര. 25 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​ഗ​​ത്തിൽ പോ​​​കു​​​ന്ന സൈ​​​ക്കി​​​ളാ​​​ണ് കൈ​​​യി​​​ലു​​​ള്ള​​​ത്. പ​​​ച്ച​​​ക്ക​​​റി വാ​​​ങ്ങാ​​​നും പ​​​ല​​​ച​​​ര​​​ക്ക് വാ​​​ങ്ങാ​​​നും എ​​​ന്തി​​​നു പ​​​ള്ളി​​​യി​​​ൽ പോ​​​കാ​​​ൻവ​​​രെ ബാ​​​ബു​​​വേ​​​ട്ട​​​ൻ സൈ​​​ക്കി​​​ളി​​​നെ​​​യാ​​​ണ് ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത്.

ഇ​​​ല​​​ക്ട്രി​​​ക് സൈ​​​ക്കി​​​ളി​​​നു കു​​​റ​​​ഞ്ഞ​​​തു 25,000 രൂ​​​പ വ​​​രു​​ന്പോ​​ൾ 7500 മു​​​ത​​​ൽ 10,000 രൂ​​​പ​ വ​​രെ​​യു​​​ണ്ടെ​​​ങ്കി​​​ൽ ബാ​​ബു​​വേ​​ട്ട​​ന്‍റെ സൈ​​​ക്കി​​​ൾ റെ​​​ഡി​.​​ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ ചാ​​​ർ​​​ജ് ചെ​​​യ്താ​​​ൽ 15 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ല​​​ഭി​​​ക്കും. പ​​​ത്താം​​​ക്ലാ​​​സ് ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ റേ​​​ഡി​​​യോ അ​​​സം​​​ബി​​​ൾ പ​​​ഠി​​​ക്കാ​​​ൻ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലേ​​​ക്കു വ​​ണ്ടി​​ക​​യ​​റി​​യ​​താ​​ണ്. അ​​​വി​​​ടെ പ​​​ഠി​​​ച്ചു​​തീ​​​രു​​​ന്ന​​​തി​​​നു മു​​​ന്പു റേ​​​ഡി​​​യോ റെ​​​ഡി​​​യാ​​​ക്കി. റേ​​​ഡി​​​യോ​​​യു​​​ടെ കാ​​​ലം ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ സ്റ്റീ​​​രി​​​യോ​​​യി​​​ലേ​​​ക്ക് ക​​​ട​​​ന്നു. കൊ​​​ച്ചി ക​​​ട​​​വ​​​ന്ത്ര​​​യി​​​ൽ കി​​​ര​​​ണ്‍ ഇ​​​ല​​​ക്‌ട്രോണി​​​ക്സ് എ​​ന്ന സ്ഥാ​​​പ​​​നം തു​​​ട​​​ങ്ങി. 40 വ​​​ർ​​​ഷ​​​ത്തോ​​​ളം ഈ ​​​സ്ഥാ​​​പ​​​നം നി​​​ല​​​നി​​​ർ​​​ത്തി.

ഇ​​​തി​​​നി​​​ട​​​യി​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ ധാ​​​രാ​​​ളം. വി​​​സി​​​ആ​​​ർ, ടി​​​വി ആ​​​ന്‍റി​​​ന, എ​​​ൽ​​​ഇ​​​ഡി എ​​​ന്നി​​​വ​​​യി​​​ലും കൈ​​​വ​​​ച്ചു. എ​​​ൽ​​​ഇ​​​ഡി ബോ​​​ർ​​​ഡു​​​ക​​​ൾ ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കും പ​​​ള​​​ളി​​​ക​​​ളി​​​ലേ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും നി​​​ർ​​​മി​​​ച്ചു ന​​​ൽ​​​കി. ഭാ​​​ര്യ വ​​​ത്സ​​​ല മ​​​രി​​​ച്ച​​​ശേ​​ഷം മ​​​ക്ക​​​ളു​​​ടെ കൂ​​​ടെ ക​​​ഴി​​​യു​​​ന്പോ​​​ഴും ഇ​​​ന്ന് ആ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ലേ​​​ക്കൊ​​​ന്നും പോ​​​കാ​​​ത്ത​​​ത് ഈ ​​​വ്യാ​​​യാ​​​മ​​​മാ​​​ണെ​​​ന്നു പ​​​റ​​​യാ​​​ൻ ബാ​​ബു​​വേ​​ട്ട​​ന് നൂ​​​റു നാ​​​വാ​​​ണ്. മൂ​​​ത്ത​​​മ​​​ക​​​ൻ കി​​​ര​​​ണും കു​​​ടും​​​ബ​​​വും കൊ​​​ച്ചി​​​യി​​​ലു​​​ണ്ട്. ബാ​​​ബു​​​വേ​​​ട്ട​​​ന്‍റെ സൈ​​​ക്കി​​​ളി​​​ൽ ഒ​​​രു 85 കി​​​ലോ ഭാ​​​ര​​​മൊ​​​ക്കെ ഒ​​​രു പ്ര​​​ശ്ന​​​വു​​​മി​​​ല്ലാ​​​തെ കൊ​​​ണ്ടു​​പോ​​​കാം.

Exit mobile version