മരച്ചീനിയില്‍ നിന്ന് എഥനോള്‍; ഗവേഷണത്തിന് 2 കോടി രൂപ

 

മരച്ചീനിയില്‍ നിന്ന് എഥനോള്‍ ഉല്‍പാദിപ്പിക്കാന്‍ ഗവേഷണത്തിന് 2 കോടി രൂപ ബജറ്റില്‍ അനുവദിച്ചു. 10 മിനി ഭക്ഷ്യസംസ്‌കരണ പാര്‍ക്കുകള്‍ സ്ഥാപിക്കാന്‍ 100 കോടി അനുവദിച്ചു. 175 കോടി ചെലവില്‍ ഏഴ് ജില്ലകളില്‍ അഗ്രിടെക് ഫെസിലിറ്റി സെന്ററുകള്‍. സിയാല്‍ മാതൃകയില്‍ കാര്‍ഷിക മാര്‍ക്കറ്റിങ് കമ്പനി സ്ഥാപിക്കാന്‍ 20 കോടി അനുവദിച്ചു.

2050 ല്‍ കേരളത്തിലെ കാര്‍ബണ്‍ ബഹിര്‍ഗമനം ഇല്ലാതാക്കുമെന്ന് ധനമന്ത്രി. വീടുകളില്‍ സോളര്‍ പാനലുകള്‍ സ്ഥാപിക്കാന്‍ വായ്പയ്ക്ക് പലിശയിളവ്,15 കോടി അനുവദിച്ചു. 50 ശതമാനം ഫെറി ബോട്ടുകള്‍ സോളര്‍ ആക്കും.

നദികളും കായലുകളും ശുചീകരിക്കും. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കാന്‍ 10 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version