കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക്; ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പ് സംവിധാനവും പ്രഖ്യാപിച്ചു

 

കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ഐടി മേഖലയില്‍ രണ്ട് ലക്ഷം തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കും. കൊല്ലത്ത് 5 ലക്ഷം ചതുരശ്ര അടി ഐടി പാര്‍ക്കും തുടങ്ങും. ഐടി അടിസ്ഥാന സൗകര്യ വികസനത്തിന് കിഫ്ബി വഴി 100 കോടി രൂപ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം- കൊരട്ടി, എറണാകുളം- ചേര്‍ത്ത, കോഴിക്കോട്- കണ്ണൂര്‍ എന്നിവിടങ്ങളിലെ ഐടി ഇടനാഴികള്‍ വിപുലീകരിക്കും. കണ്ണൂര്‍ വിമാനത്താവളം വികസിച്ചതോടു കൂടി കണ്ണൂരില്‍ ഐടി വ്യവസാത്തിന് സാധ്യതകളുണ്ടാും. കൊല്ലത്ത് അഞ്ച ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി മേഖല സ്ഥാപിക്കും. ഐടി ഇടനാഴിയില്‍ സാറ്റലൈറ്റ് ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കും. ഐടി കേന്ദ്രങ്ങള്‍ക്കായി പദ്ധതിയില്‍ പറഞ്ഞ തുകയ്ക്ക് പുറമെ കിഫ്ബി വഴി 100 കോടി രൂപ നല്‍കും.

ഐടി, ഐടി ഇതര വ്യവസായങ്ങള്‍ക്കായി മതിയായ പരിശീലനം നേടിയവരെ ലഭിക്കുന്നില്ലെന്ന പരാതി പരിഹരിക്കാന്‍, ഇന്റേണ്‍ഷിപ്പ് എന്ന നിലയില്‍ അഭ്യസ്ഥവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടി സ്ഥാപനങ്ങളില്‍ ആറ് മാസം ദൈര്‍ഖ്യമുള്ള പരിശീലന പരിപാടി ആരംഭിക്കും. 5000 രൂപ പ്രതിമാസം സര്‍ക്കാര്‍ വിഹിതമായി നല്‍കും. നിയമിക്കുന്ന സ്ഥാപനങ്ങളും കുറഞ്ഞത് സര്‍ക്കാര്‍ നല്‍കുന്ന വിഹിതം നല്‍കണം.

മികവ് തെളിയിക്കുന്നവരെ സ്ഥാപനങ്ങള്‍ക്ക് തന്നെ നിയമിക്കാന്‍ കഴിയും. 5000 പേര്‍ക്ക് ഈ വര്‍ഷം പദ്ധതിയുടെ ഭാഗമായി സഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

 

Exit mobile version