മായാവതിയുടെ ബിഎസ്പിക്ക് കാലിടറുന്നു; ഉത്തര്‍പ്രദേശില്‍ നാമാവശേഷമാകുന്നു; മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രമായി ഒതുങ്ങുന്ന കാഴ്ച

 

ബഹുകോണ മത്സരം പ്രതീക്ഷിച്ചിരുന്ന ഉത്തര്‍പ്രദേശില്‍ മത്സരം ബിജെപിയിലേക്കും സമാജ് വാദി പാര്‍ട്ടിയിലേക്കും മാത്രം ഒതുങ്ങുമ്പോള്‍ യുപി രാഷ്ട്രീയത്തിലെ പ്രബലന്മാരായിരുന്ന കോണ്‍ഗ്രസും ബിഎസ്പിയും നാമാവശേഷമാകുന്ന കാഴ്ച. കോണ്‍ഗ്രസിനും ബിഎസ്പിക്കും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതി നിര്‍ണയിക്കുന്ന ഉത്തര്‍പ്രദേശില്‍ വെറും നാല് സീറ്റുകള്‍ വീതം മാത്രമാണ് നേടാനായത്.

മായാവതിയുടെ കാലിടറുന്നതിന്റ നേട്ടം കൊയ്യാനായത് അഖിലേഷിന്റെ സമാജ്വാദി പാര്‍ട്ടിക്കാണെങ്കിലും ശക്തമായ ബിജെപി മുന്നേറ്റത്തെ പിടിച്ചുനിര്‍ത്താന്‍ എസ്പിക്കും കഴിയുന്നില്ല. അഴിമതി ആരോപണങ്ങള്‍ വരിഞ്ഞു മുറുക്കി കൂച്ചു വിലങ്ങിട്ടു കഴിഞ്ഞ ബിഎസ്പിക്ക് ബിജെപിയുടെ എതിരാളി എന്ന നിലയിലേക്ക് വളരാനുള്ള ശക്തിയുണ്ടാകില്ലെന്ന് മുന്‍പ് തന്നെ പ്രതീക്ഷിക്കപ്പെട്ടിരുന്നതാണ്.

ഉത്തര്‍പ്രദേശിലെ കേവല ഭൂരിപക്ഷത്തേയും ബഹുദൂരം പിന്നിലാക്കിക്കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റം. ബിഎസ്പിയുടേയും കോണ്‍ഗ്രസിന്റേയും തകര്‍ച്ചയുടെ നേട്ടം കൊയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സമാജ്വാദി പാര്‍ട്ടിയാകട്ടെ മൂന്നക്കം നിലനിര്‍ത്താന്‍ വിയര്‍ക്കുകയാണ്. നൂറ് സീറ്റുകളിലാണ് എസ് പിക്ക് നിലവില്‍ ലീഡ് ചെയ്യാനായിരിക്കുന്നത്. ബിജെപി 293 ഇടത്താണ് ലീഡ് ചെയ്യുന്നത്.

 

Exit mobile version