വോട്ടെണ്ണല്‍ ദിനത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്

 

എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറിയ സംഭവത്തില്‍ ഗോവ കോണ്‍ഗ്രസ് സുപ്രീംകോടതിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുന്നതിനിടെയാണ് 2017 ല്‍ തെരഞ്ഞെടുക്കപ്പെട്ട 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറിയ സംഭവത്തില്‍, കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

2017 ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 17, ബിജെപിക്ക് 13 എംഎല്‍എമാരുമാണ് ഉണ്ടായിരുന്നത്. എന്നാല്‍ 2019 ല്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കുറുമാറുകയായിരുന്നു. കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് സ്പീക്കര്‍ തള്ളി.

കോണ്‍ഗ്രസിന്റെ ആവശ്യം തള്ളിയ സ്പീക്കറുടെ നടപടി പിന്നീട് ബോംബെ ഹൈക്കോടതിയും ശരിവച്ചു. ഇപ്പോള്‍ ഹൈക്കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ് കോണ്‍ഗ്രസ്.

പുതിയ നിയമസഭ രൂപീകരിക്കാനിരിക്കെ ഹര്‍ജിക്ക് വലിയ പ്രാധാന്യം ഇല്ലെന്നിരിക്കെ ഇന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ എംഎല്‍എമാരെ കൂറുമാറുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസിന്റെ പുതിയ നീക്കം സഹായിക്കും എന്നാണ് വിലയിരുത്തല്‍.

 

Exit mobile version