യുപിയില്‍ സെഞ്ചുറി കടന്ന് ബിജെപി; തൊട്ടു പിന്നാലെ എസ്പിയും

 

തപാല്‍ വോട്ടുകള്‍ എണ്ണുന്നത് പുരോഗമിക്കുമ്പോള്‍ യുപിയില്‍ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മല്‍സരിച്ച എല്ലാ മന്ത്രിമാരും മുന്നിലാണ്. ശക്തമായ പോരാട്ടം കാഴ്ചവച്ച് എസ്പി ബിജെപിക്ക് തൊട്ടുപിന്നിലുണ്ട്. എണ്‍പതിലേറെ സീറ്റുകളിലാണ് ലീഡ്. പോസ്റ്റല്‍ വോട്ടുകളിലെ ബിജെപി ആധിപത്യം ഇവിഎം വോട്ടുകളില്‍ കുറഞ്ഞു. പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്ക് വ്യക്തമായ മുന്നേറ്റമാണ്. നാല്‍പ്പതിലേറെ സീറ്റുകളില്‍ ലീഡ് നേടി. ഗോവയില്‍ ലീഡ് നിലയില്‍ കോണ്‍ഗ്രസ് ബിജെപിയെ മറികടന്നു. മണിപ്പൂരിലും കോണ്‍ഗ്രസ് മുന്നേറ്റമാണ്. ഉത്തരാഖണ്ഡില്‍ ബിജെപി ലീഡ് നിലയില്‍ കേവലഭൂരിപക്ഷം കടന്നു.

ഉത്തര്‍ പ്രദേശില്‍ ബിജെപി 105 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. പിന്നാലെ തന്നെ സമാജ്വാദി പാര്‍ട്ടി 60 സീറ്റുകളില്‍ മുന്നേറുന്നുണ്ട്. ബിഎസ്പി മൂന്ന് സീറ്റിലും, കോണ്‍ഗ്രസ് രണ്ട് സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്.

403 സീറ്റുകളാണ് യുപിയില്‍ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്. 2017 ലെ തെരഞ്ഞെടുപ്പില്‍ 312 സീറ്റുകളോടെയാണ് ബിജെപി അധികാരത്തിലേറിയത്. അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിക്ക് 47 സീറ്റുകളും, മായാവതിയുടെ ബിഎസ്പിക്ക് 19 സീറ്റുകളും, കോണ്‍ഗ്രസിന് ഏഴ് സീറ്റുകളും ലഭിച്ചിരുന്നു. ഈ ചരിത്രം വീണ്ടും ആവര്‍ത്തികമോ എന്നാണ് കാത്തിരുന്നു കാണേണ്ടത്.

ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തന്നെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. 2022 ലെ തെരഞ്ഞെടുപ്പില്‍ ആദിത്യനാഥ് വിജയിച്ച് ബിജെപി അധികാരത്തിലെത്തിയാല്‍ 1985 ന് ശേഷം തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ വ്യക്തിയാകും യോഗി.

 

Exit mobile version