നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയ്്ക്ക് അഞ്ചു വര്‍ഷത്തിനു ശേഷം ജാമ്യം

 

നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മാര്‍ട്ടിന്‍ ആന്റണിയ്ക്കാണ് ജാമ്യം ലഭിച്ചിരിക്കുന്നത്. ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, എ.എസ് ഓക് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 5 വര്‍ഷമായി മാര്‍ട്ടിന്‍ ജയിലില്‍ കഴിയുകയാണ്. കേസിലെ വിചാരണ എപ്പോള്‍ പൂര്‍ത്തിയാകും എന്ന് വ്യക്തമല്ല. മറ്റ് പല പ്രതികള്‍ക്കും ജാമ്യം ലഭിച്ചിട്ടും മാര്‍ട്ടിന് ലഭിക്കാത്തതിനെപ്പറ്റി കോടതി പരാമര്‍ശിച്ചു.

വധ ഗൂഢാലോചന കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ജാമ്യം അനുവദിക്കരുതെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ആക്രമണം നടന്ന ദിവസം നടി വീട്ടില്‍ നിന്ന് യാത്ര തിരിച്ച വാഹനം ഓടിച്ചിരുന്നത് മാര്‍ട്ടിന്‍ ആന്റണി ആയിരുന്നു.

കേസില്‍ മാര്‍ട്ടിന് പങ്ക് ഉണ്ടായിരുന്നില്ലെങ്കില്‍ നടിക്കെതിരായ ആക്രമണം പോലും ഉണ്ടാകുമായിരുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ രഞ്ജിത്ത് കുമാറും സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറും കോടതിയെ അറിയിച്ചു.

 

Exit mobile version